KERALA
യൂത്ത് ലീഗ് അഞ്ച് ലക്ഷം രൂപ നൽകി, വിവാദത്തിൽ പ്രതികരിച്ച് കത്വവ കുടുംബം

ന്യൂഡൽഹി: മുസ്ലീം യൂത്ത് ലീഗിന്റെ കത്വവ പിരിവുമായി ബന്ധപ്പെട്ടുള്ള വിവാദങ്ങൾക്കിടെ വിഷയത്തിൽ പ്രതികരിച്ച് കൂട്ടബലാത്സംഗക്കേസിലെ ഇരയുടെ കുടുംബം. ലീഗ് അഞ്ച് ലക്ഷം രൂപ നൽകിയിട്ടുണ്ടെന്ന് ഇരയുടെ വളർത്തച്ഛൻ പറഞ്ഞു. 2018ൽ ഡൽഹിയിൽവച്ചായിരുന്നു പണവും ചെക്കും നൽകിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വളർത്തച്ഛന്റെ സംരക്ഷണത്തിൽ ആയിരിക്കെയാണ് പെൺകുട്ടി കൂട്ടബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ടത്. കേസിൽ ഇപ്പോഴത്തെ അഭിഭാഷകൻ മുഹമ്മദ് ഫറൂഖിയാണെന്ന് ഇരയുടെ കുടുംബം അറിയിച്ചു. നിരവധി തവണ ഹാജരാകാത്തതിനാലാണ് ദീപിക രജാവത്തിനെ മാറ്റിയതെന്നും ബന്ധുക്കൾ വ്യക്തമാക്കി.ദീപിക പണം ചോദിച്ചിരുന്നുവെന്നും, ഒന്നര ലക്ഷം രൂപയിലധികം നൽകിയെന്നും ബന്ധുക്കൾ പറയുന്നു. ഒരു മാദ്ധ്യമത്തോടാണ് കുടുംബം ഇക്കാര്യം വെളിപ്പെടുത്തിയത്.