KERALA
ചെന്നിത്തലയുടെ ആരോപണം തള്ളി മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ

തിരുവനന്തപുരം . കേരളത്തിലെ മത്സ്യസമ്പത്ത് കൊള്ളയടിക്കാന്‍ അന്തര്‍ദേശീയ ശക്തികളുടെ ശ്രമമെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണം തള്ളി മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ. ആരോപണങ്ങള്‍ അസംബന്ധമാണ്. മത്സ്യബന്ധനത്തിന് അനുമതി നല്‍കേണ്ടത് ഫിഷറീസ് വകുപ്പാണെന്നും അത്തരത്തിലൊരു ആവശ്യം തന്റെ മുന്‍പില്‍ വന്നിട്ടില്ലെന്നും മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു.
പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്ക് മാത്രമാണ് മത്സ്യബന്ധനത്തിന് അനുമതി നല്‍കിയിരിക്കുന്നത്. ഫിഷറീസ് നയത്തില്‍ ഇക്കാര്യങ്ങള്‍ വ്യക്തമായി പറഞ്ഞിട്ടുണ്ട്. അതിന് വിധേയമായി മാത്രമേ കാര്യങ്ങള്‍ നടക്കൂ. പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്ക് മാത്രമാണ് ആഴക്കടല്‍ മത്സ്യബന്ധനത്തിന് അനുമതിയുള്ളൂ. അതിനെ ദുര്‍വ്യാഖ്യാനം ചെയ്യുകയാണ് പ്രതിപക്ഷ നേതാവ്. പ്രതിപക്ഷ നേതാവിനെ എന്തെങ്കിലും ബോംബ് പൊട്ടിച്ച് നടക്കണമെന്ന അത്യാര്‍ത്തിമൂലം പറയുന്നതാണ്. അതൊക്കെ അദ്ദേഹത്തിന്റെ ദിവാസ്വപ്‌നമാണെന്നും മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു.