Connect with us

Entertainment

ഐ എഫ് എഫ് കെ പ്രദര്‍ശന പട്ടികയില്‍ മാറ്റം

Published

on

.

തലശ്ശേരി : 25, 26 തീയതികളിലെ പ്രദര്‍ശന പട്ടികയില്‍ മാറ്റം വരുത്തിയതായി 25th ഐ എഫ് എഫ് കെ കമ്മറ്റിയുടെ അറിയിപ്പ്. 25 ഫെബ്രുവരി 2021 ന് ലിബര്‍ട്ടി സ്യൂട്ടില്‍ (1.45 pm ) പ്രദര്‍ശിപ്പിക്കാനിരുന്ന ജയരാജ് ചിത്രം ഹാസ്യം ( Humour ), വൈകീട്ട് 5 മണിക്ക് ലിബര്‍ട്ടി ലിറ്റില്‍ പാരഡൈസിൽ പ്രദര്‍ശിപ്പിക്കും. ലിബർട്ടി ലിറ്റിൽ പാരഡൈസിൽ അതേസമയം പ്രദർശിപ്പിക്കാനിരുന്ന മത്സരവിഭാഗത്തിലെ ചിത്രം ഡെസ്റ്ററോ( Desterro ) , ഉച്ചയ്ക്ക് 1.45 pm ന് ലിബർട്ടി സ്യൂട്ടിലും പ്രദർശിപ്പിക്കും. ലിബര്‍ട്ടി സ്യൂട്ടില്‍ 4 മണിക്ക് പ്രദര്‍ശിപ്പിക്കാനിരുന്ന മത്സരവിഭാഗത്തിലെ ചിത്രം ലോണ്‍ലി റോക്കിന്‍റെ പ്രദര്‍ശനം 4.15 pm ലേക്കും മാറ്റിയിരിക്കുന്നു.

ഫെബ്രുവരി 26 ന് വൈകുന്നേരം 4 മണിക്ക് ലിബര്‍ട്ടി സ്യൂട്ടില്‍ പ്രദര്‍ശിപ്പിക്കാനിരുന്ന ചുരുളി ( Churuli ) വൈകുന്നേരം 7 മണിക്ക് ലിറ്റില്‍ പാരഡൈസിൽ പ്രദര്‍ശിപ്പിക്കും. അതേസമയം ലിറ്റില്‍ പാരഡൈസിൽ പ്രദര്‍ശിപ്പിക്കാനിരുന്ന ലോകസിനിമ വിഭാഗത്തിലെ നെവര്‍ ഗോണ സ്നോ എഗെയ്ന്‍ ( Never Gonna Snow Again ) സിനിമയുടെ പ്രദര്‍ശനം വൈകുന്നേരം നാലുമണിക്ക് ലിബര്‍ട്ടി സ്യൂട്ടിലും നടക്കും. മേല്‍പ്പറഞ്ഞ പ്രദര്‍ശന ക്രമത്തിലെ മാറ്റങ്ങള്‍ അനുസരിച്ചായിരിക്കും റിസര്‍വേഷനുകള്‍ സ്വീകരിക്കുക.

Continue Reading