KERALA
മത്സ്യത്തൊഴിലാളികൾക്കൊപ്പം കടലിൽ യാത്രചെയ്ത് രാഹുൽ ഗാന്ധി

കൊല്ലം: മത്സ്യത്തൊഴിലാളികൾക്കൊപ്പം കടലിലേക്ക് യാത്രചെയ്ത് രാഹുൽ ഗാന്ധി. മത്സ്യത്തൊഴിലാളികളുമായി ഇന്ന് കാലത്ത് നടത്തുന്ന സംവാദ പരിപാടിക്ക് മുന്നോടിയായി അവർ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ നേരിട്ട് മനസിലാക്കുക എന്ന ലക്ഷ്യത്തോടെയാണ് രാഹുൽ ഗാന്ധി കടലിലേക്ക് യാത്രചെയ്തത്. തുടർന്ന് നടന്ന സംവാദത്തിൽ മത്സ്യ തൊഴിലാളികളുടെ പ്രശ്നങ്ങൾ രാഹുൽ ചോദിച്ചറിഞ്ഞു
പുലർച്ചെ 5.15-നാണ് വാടി കടപ്പുറത്തുനിന്ന് രാഹുൽ ഗാന്ധി കടലിലേക്ക് പുറപ്പെട്ടത്. 7.45 ഓടെ തിരിച്ചെത്തിയ രാഹുൽ ഗാന്ധി ഹോട്ടലിലേക്ക് മടങ്ങി. കെ.സി. വേണുഗോപാൽ എം.പി ഉൾപ്പെടെയുളളവർ രാഹുൽ ഗാന്ധിയ്ക്കൊപ്പം ഉണ്ടായിരുന്നു. ബുധനാഴ്ച രാവിലെ രാഹുൽ ഗാന്ധി മത്സ്യത്തൊഴിലാളികളുമായി ഒരു മണിക്കൂറോളം സംവദിച്ചു