KERALA
രാഹുൽ ഗാന്ധി മുഖ്യമന്ത്രിയുടെ ഓഫീസിനെ അവഹേളിച്ചുവെന്ന് എ. വിജയരാഘവൻ.

തിരുവനന്തപുരം: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി മുഖ്യമന്ത്രിയുടെ ഓഫീസിനെ അവഹേളിച്ചുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവൻ. കേന്ദ്ര ഏജൻസികളെ രാഹുൽ ഇപ്പോൾ അനുകൂലിക്കുകയാണെന്നും വിജയരാഘവൻ വിമർശിച്ചു.
സ്വർണക്കടത്ത് കേസിൽ കേരള മുഖ്യമന്ത്രിയുടെ ഓഫീസിനെക്കുറിച്ചുള്ള അന്വേഷണത്തിൽ സിബിഐയും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും ഇഴയുന്നത് എന്തുകൊണ്ടാണെന്ന് മനസിലാകുന്നില്ലെന്ന് രാഹുൽ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതിലാണ് വിജയരാഘവന്റെ മറുപടി.
എൽഡിഎഫ് സർക്കാരിനെ താഴെയിറക്കാൻ കോൺഗ്രസ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കൂട്ടുപിടിച്ചിരിക്കുകയാണ്. ബിജെപി-കോൺഗ്രസ് കൂട്ടുകെട്ടിനെ രാഹുൽ മറച്ചുവയ്ക്കുകയാണ്. പ്രശ്നങ്ങളിൽ രാഹുൽ ഗാന്ധിക്ക് അവഗാഹമില്ലെന്നും വിജയരാഘവൻ പറഞ്ഞു.