KERALA
കോണ്‍ഗ്രസിന്റെ ആദ്യസ്ഥാനാര്‍ഥി പട്ടിക അടുത്തയാഴ്ച

തിരുവനന്തപുരം: കോണ്‍ഗ്രസിന്റെ ആദ്യസ്ഥാനാര്‍ഥി പട്ടിക അടുത്തയാഴ്ച. രാഹുല്‍ ഗാന്ധിക്ക് നല്‍കിയ ഉറപ്പനുസരിച്ച് വിജയസാധ്യത മാത്രം മാനദണ്ഡമാക്കിയാണ് പട്ടിക തയാറാക്കുന്നതെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ പറഞ്ഞു.
ജയിക്കുമെന്നുറപ്പുള്ള പൊതുസമ്മതര്‍ക്കും സീറ്റ് നല്‍കും. ആഴക്കടല്‍ മല്‍സ്യബന്ധന കരാര്‍ വിവാദം തിരഞ്ഞെടുപ്പില്‍ പ്രധാനവിഷയമാകുമെന്നും വേണുഗോപാല്‍ പറഞ്ഞു.