HEALTH
ആഴക്കടൽ മത്സ്യബന്ധന കരാറിനെക്കുറിച്ച് ചെന്നിത്തലയ്ക്ക് നേരത്തെ തന്നെ അറിവുണ്ടായിരുന്നുവെന്ന് കെ.സുരേന്ദ്രൻ.

കൽപ്പറ്റ: ആഴക്കടൽ മത്സ്യബന്ധന കരാറിനെക്കുറിച്ച് രമേശ് ചെന്നിത്തലയ്ക്ക് നേരത്തെ തന്നെ അറിവുണ്ടായിരുന്നുവെന്ന് ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ.സുരേന്ദ്രൻ. പറഞ്ഞു. സുൽത്താൻ ബത്തേരിയിൽ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
എൽഡിഎഫിന്റെയും യുഡിഎഫിന്റെയും നേതാക്കൾക്ക് കരാറിനെക്കുറിച്ച് നേരത്തെ അറിയാമായിരുന്നു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കും അറിയാമായിരുന്നു. പ്രശാന്തും ചെന്നിത്തലയുമായുള്ള ബന്ധം എല്ലാവർക്കും അറിയാം. അഴിമതിയാണ് സർക്കാർ ലക്ഷ്യം വെച്ചത്. കൊള്ളമുതൽ പങ്കുവെച്ചതിൽ തർക്കം ഉടലെടുത്തോ എന്ന സംശയം ബലപ്പെടുകയാണ്.-സുരേന്ദ്രൻ ആരോപിച്ചു..
പ്രതിപക്ഷത്തെ ഏതൊക്കെ നേതാക്കളുമായി ആശയ വിനിമയം നടത്തിയിട്ടുണ്ട് തുടങ്ങിയ പല കാര്യങ്ങളു അന്വേഷിക്കേണ്ടതുണ്ട്. നമ്മുടെ മത്സ്യ സമ്പത്ത് കൊള്ളയടിക്കുന്നതോടൊപ്പം രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്ന പ്രശ്നമായി ഇത് മാറിയിരിക്കുകയാണെന്നും കെ. സുരേന്ദ്രൻ ചൂണ്ടിക്കാട്ടി.