Connect with us

Entertainment

എ വി ഫർദി സിന്റെ സിനിമ കോവിഡിന് മുമ്പും ശേഷവും പ്രകാശനം ചെയ്തു.

Published

on

തലശ്ശേരി: ട്രൻഡ് ബുക്സ് പ്രസിദ്ധീകരിച്ച
എ വി ഫർദി സിന്റെ സിനിമ കോവിഡിന് മുമ്പും ശേഷവും എന്ന പുസ്തകം 25 മത് അന്താരാഷ്ട്ര ചലച്ചിത്രോത്സവ വേദിയിൽ വെച്ച് പ്രകാശനം ചെയ്തു.
ചലച്ചിത്ര അക്കാദമി ചെയർമാൻ കമൽ ഐ എഫ് എഫ് കെ ആർട്ടിസ്റ്റിക്ക് ഡയറക്ടർ ബീനാ പോൾ വേണു ഗോപാലിന് നല്കിയാണ് പ്രകാശനം നിർവഹിച്ചത്.
അക്കാദമി മെമ്പർ മധു ജനാർദ്ദനൻ പുസ്തക പരിചയം നടത്തി.
ഗ്രന്ഥകർത്താവ് എ വി ഫർദിസ്, വി കെ ജോസഫ്, കെ. മോഹനൻ, വിജയകുമാർ ബ്ലാത്തൂർ, പി.പ്രേമചന്ദ്രൻ, പ്രദീപ്. കുമാർ ചൊക്ലി, പ്രേം ചന്ദ് എന്നിവർ സംസാരിച്ചു.

Continue Reading