Connect with us

KERALA

കോഴിക്കോട് എന്‍സിപി ജില്ലാ നേതൃയോഗത്തില്‍ കയ്യാങ്കളി

Published

on

കോഴിക്കോട് : കോഴിക്കോട് എന്‍സിപി ജില്ലാ നേതൃയോഗത്തില്‍ കയ്യാങ്കളി. എലത്തൂര്‍ മണ്ഡലത്തില്‍ മന്ത്രി എ കെ ശശീന്ദ്രന് വീണ്ടും സ്ഥാനാര്‍ത്ഥിത്വം നല്‍കരുതെന്ന് ആവശ്യപ്പെട്ട് ഒരു വിഭാഗം രംഗത്തെത്തി. മണ്ഡലത്തില്‍ ഇനി യുവാക്കള്‍ക്ക് അവസരം നല്‍കണമെന്നും ആവശ്യം ഉയര്‍ന്നു.

എലത്തൂരില്‍ ഉള്‍പ്പെടെ ഏഴ് തവണ മത്സരിക്കാന്‍ അവസരം കിട്ടിയ എ കെ ശശീന്ദ്രന്‍ അഞ്ച് തവണ നിയമസഭയിലെത്തി. രണ്ട് തവണ മന്ത്രിയുമായി. അതിനാല്‍ ഇത്തവണ മാറി നില്‍ക്കണമെന്നാണ് ഇവര്‍ ആവശ്യപ്പെടുന്നത്. കണ്ണൂര്‍ ജില്ലക്കാരനായ ശശീന്ദ്രന്‍ കോഴിക്കോട് ജില്ലയില്‍ മൂന്നു മണ്ഡലങ്ങളില്‍ മല്‍സരിച്ച് വിജയിച്ചു.

ഇനിയും ശശീന്ദ്രന്‍ മല്‍സരിച്ചാല്‍ ജില്ലയിലെ യുവാക്കള്‍ക്ക് അവസരം നിഷേധിക്കപ്പെടലാകുമെന്നും ശശീന്ദ്രന്‍ വിരുദ്ധപക്ഷം ചൂണ്ടിക്കാട്ടുന്നു. കോഴിക്കോട് എന്‍സിപി ജില്ലാ പ്രസിഡന്റ് മുക്കം മുഹമ്മദിന്റെ പേരാണ് ഇവര്‍ പ്രധാനമായും ഉയര്‍ത്തിക്കാട്ടുന്നത്.

എന്നാല്‍ അനുഭവ സമ്പത്ത് പ്രധാനമാണെന്നും, അതുകൊണ്ടുതന്നെ ശശീന്ദ്രന് തന്നെ അവസരം നല്‍കണമെന്നും ശശീന്ദ്രന്‍ പക്ഷ നേതാക്കള്‍ ആവശ്യപ്പെട്ടു. തര്‍ക്കം ഉന്തും തള്ളിലേക്കും കലാശിച്ചു.യോഗത്തില്‍ മന്ത്രി എ കെ ശശീന്ദ്രനും പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് ടി പി പീതാംബരനും പങ്കെടുത്തു.

Continue Reading