KERALA
പി ജയരാജന് സ്ഥാനാര്‍ഥിത്വം നിഷേധിച്ചതില്‍ രാജിവെച്ച് പ്രതിഷേധം വ്യാപകമാവുന്നു

കണ്ണൂര്‍ : പി ജയരാജന് സ്ഥാനാര്‍ഥിത്വം നിഷേധിച്ചതില്‍ രാജിവെച്ച് പ്രതിഷേധം വ്യാപകമാവുന്നു. പ്രതിഷേധം രേഖപ്പെടുത്തി സ്പോര്‍ട്സ് കൗണ്‍സില്‍ കണ്ണൂര്‍ ജില്ലാ വൈസ് പ്രസിഡന്റ് ധീരജ് കുമാറാണ് രാജിവച്ചത്.
ജയരാജന് സീറ്റ് നിഷേധിച്ചത് നീതികേടാണെന്ന് ധീരജ് പിന്നീട് പ്രതികരിച്ചു. ജില്ലയുടെ പല ഭാഗത്ത് നിന്ന് ഇത്തരം പ്രതിഷേധം ഉയര്‍ന്നുവരുമെന്നും ധീരജ് പറഞ്ഞു. തുടര്‍ച്ചയായി രണ്ട് തവണ സഭയിലെത്തിയവരെ മാറ്റിനിര്‍ത്താന്‍ സിപിഎം തീരുമാനിച്ചതോടെ ഒറ്റയടിക്ക് 22 എംഎല്‍എമാരാണ് പട്ടികക്ക് പുറത്തായത്.