Connect with us

KERALA

കെ സുധാകരനെ ഡൽഹിയിലേക്ക് വിളിപ്പിച്ചു. സ്ഥാനാർത്ഥി പട്ടികയ്‌ക്ക് പിന്നാലെ കെ പി സി സി പ്രസിഡണ്ടാക്കാൻ നീക്കം

Published

on

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് പടിവാതിൽക്കലെത്തി നിൽക്കെ കെ സുധാകരനെ കെ പി സി സി അദ്ധ്യക്ഷനാക്കി കൊണ്ടുളള നിർണായക പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്ന് വിവരം. ഡൽഹിയിൽ ചർച്ചകൾ കഴിയുന്ന മുറയ്‌ക്ക് കോൺഗ്രസിന്റെ സ്ഥാനാർത്ഥിപട്ടിക ചൊവ്വാഴ്‌ചയോ ബുധനാഴ്‌ചയോ ആകും പുറത്തുവരിക. ഇതിനൊപ്പമോ അതിനു പിന്നാലെയോ സുധാകരന്റെ അദ്ധ്യക്ഷ സ്ഥാനത്തേക്കുളള വരവും ഉണ്ടാകുമെന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം.
പ്രഖ്യാപനത്തിന് മുന്നോടിയായി കെ സുധാകരനെ ഹൈക്കമാൻഡ് ഡൽഹിയിലേക്ക് വിളിപ്പിച്ചിരിക്കുകയാണ്. കെ സുധാകരൻ ഡൽഹിയ്‌ക്ക് പോകുന്നത് സ്ഥാനാർത്ഥി നിർണയ ചർച്ചകളുടെ ഭാഗമായാണെന്നാണ് പറയുന്നതെങ്കിലും അദ്ധ്യക്ഷ പദവിയെ സംബന്ധിച്ചുളള ചർച്ചകളും നടക്കും. ഇപ്പോഴത്തെ കെ പി സി സി അദ്ധ്യക്ഷൻ മുല്ലപ്പളളി രാമചന്ദ്രൻ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് തന്നെയാണ്.വിവരം.

അതേസമയം, ഹൈക്കമാൻഡ് തന്നെ വിളിപ്പിച്ചിട്ടില്ലെന്നും പാർലമെന്റിൽ പങ്കെടുക്കാനാണ് ഡൽഹിയിലേക്ക് പോകുന്നതെന്നുമാണ് സുധാകരൻ മാദ്ധ്യമങ്ങളോട് പറഞ്ഞത്. സ്ഥാനാർത്ഥി പട്ടിക പത്താം തീയതിക്കുളളിലുണ്ടാകും. എൽ ഡി എഫിന് ജയിലാണ് ഉറപ്പെന്നും കണ്ണൂരിൽ യു ഡി എഫ് പിടിക്കേണ്ട സീറ്റുകൾ നിശ്‌ചയമായും പിടിക്കുമെന്നും സുധാകരൻ വ്യക്തമാക്കി.സ്ഥാനാർത്ഥിപ്പട്ടികയിൽ ഡൽഹിയിൽ വച്ച് തിരുത്തലുകൾ ഉണ്ടായേക്കും. പുതുമുഖങ്ങൾ കൂടുതൽ ഇടം പിടിച്ചേക്കുമെന്നാണ് വിവരം. എ കെ ആന്റണി ഒഴിച്ചുളള നേതാക്കൾക്ക് കെ സുധാകരനെ അദ്ധ്യക്ഷനാക്കുന്നതിൽ നീരസമുണ്ടെന്നും അറിയുന്നു.

Continue Reading