Connect with us

KERALA

ഏ​റ്റു​മാ​നൂ​ര്‍, പൂ​ഞ്ഞാ​ര്‍ മ​ണ്ഡ​ല​ങ്ങ​ളി​ല്‍ എ​ന്‍​ഡി​എ​യ്ക്ക് ര​ണ്ടു സ്ഥാ​നാ​ര്‍​ഥി​ക​ള്‍: മു​ന്ന​ണി​യി​ല്‍ ആ​ശ​യ​ക്കു​ഴ​പ്പം

Published

on

ഏ​റ്റു​മാ​നൂ​ര്‍, പൂ​ഞ്ഞാ​ര്‍ മ​ണ്ഡ​ല​ങ്ങ​ളി​ല്‍ എ​ന്‍​ഡി​എ​യ്ക്ക് ര​ണ്ടു സ്ഥാ​നാ​ര്‍​ഥി​ക​ള്‍: മു​ന്ന​ണി​യി​ല്‍ ആ​ശ​യ​ക്കു​ഴ​പ്പം

കോ​ട്ട​യം: പ​ത്രി​ക സ​മ​ര്‍​പ്പി​ക്കാ​നു​ള്ള സ​മ​യം അ​വ​സാ​നി​ച്ച​തോ​ടെ ഏ​റ്റു​മാ​നൂ​ര്‍, പൂ​ഞ്ഞാ​ര്‍ മ​ണ്ഡ​ല​ങ്ങ​ളി​ല്‍ എ​ന്‍​ഡി​എ​യ്ക്ക് ര​ണ്ടു സ്ഥാ​നാ​ര്‍​ഥി​ക​ള്‍. ബി​ജെ​പി, ബി​ഡി​ജെ​എ​സ് സ്ഥാ​നാ​ര്‍​ഥി​ക​ള്‍ പ​ത്രി​ക സ​മ​ര്‍​പ്പി​ച്ച​താ​ണ് മു​ന്ന​ണി​യി​ല്‍ ആ​ശ​യ​ക്കു​ഴ​പ്പം സൃ​ഷ്ടി​ച്ചി​രി​ക്കു​ന്ന​ത്

ഏ​റ്റു​മാ​നൂ​രി​ല്‍ ബി​ജെ​പി​ക്കാ​യി എ​ന്‍.​ഹ​രി​കു​മാ​റും ബി​ഡി​ജെ​എ​സി​നാ​യി എ​ന്‍.​ശ്രീ​നി​വാ​സ​നും മ​ത്സ​ര രം​ഗ​ത്തു​ണ്ട്. പൂ​ഞ്ഞാ​റി​ലും സ്ഥി​തി ഇ​തു​ത​ന്നെ​യാ​ണ്. ഇ​വി​ടെ​യും ബി​ജെ​പി, ബി​ഡി​ജെ​എ​സ് സ്ഥാ​നാ​ര്‍​ഥി​ക​ള്‍ പ​ത്രി​ക സ​മ​ര്‍​പ്പി​ച്ചു.

എ​ന്‍​ഡി​എ​യി​ലെ ത​ര്‍​ക്ക​മാ​ണ് മു​ന്ന​ണി​ക്കാ​യി ര​ണ്ടു സ്ഥാ​നാ​ര്‍​ഥി​ക​ള്‍ രം​ഗ​ത്തു​വ​രാ​ന്‍ കാ​ര​ണം. മു​ന്ന​ണി​യി​ലെ ധാ​ര​ണ​പ്ര​കാ​രം ഏ​റ്റു​മാ​നൂ​ര്‍, പൂ​ഞ്ഞാ​ര്‍ സീ​റ്റു​ക​ള്‍ ബി​ഡി​ജെ​എ​സി​നാ​ണ്. എ​ന്നാ​ല്‍ ഇ​രു മ​ണ്ഡ​ല​ങ്ങ​ളി​ലും ബി​ഡി​ജെ​എ​സ് നി​യോ​ഗി​ച്ച​ത് ദു​ര്‍​ബ​ല സ്ഥാ​നാ​ര്‍​ഥി​ക​ളാ​ണെ​ന്ന വാ​ദ​മു​യ​ര്‍​ത്തി​യാ​ണ് ബി​ജെ​പി സ്വ​ന്തം നി​ല​യ്ക്ക് സ്ഥാ​നാ​ര്‍​ഥി​യെ നി​ര്‍​ത്തി​യ​ത്.

ഏ​റ്റു​മാ​നൂ​രി​ല്‍ ആ​ദ്യം പ്ര​ഖ്യാ​പി​ച്ച സ്ഥാ​നാ​ര്‍​ഥി​യെ ബി​ജെ​പി​യു​ടെ അ​നി​ഷ്ട​ത്തെ തു​ട​ര്‍​ന്ന് ബി​ഡി​ജെ​എ​സ് നേ​തൃ​ത്വം മാ​റ്റി​യി​രു​ന്നു. എ​ന്നാ​ല്‍ ര​ണ്ടാ​മ​ത് പ്ര​ഖ്യാ​പി​ച്ച സ്ഥാ​നാ​ര്‍​ഥി​യെ​യും ബി​ജെ​പി അം​ഗീ​ക​രി​ക്കാ​ന്‍ ത​യാ​റാ​യി​ല്ല.

പ്രാ​ദേ​ശി​ക ത​ല​ത്തി​ലു​ള്ള ത​ര്‍​ക്കം മാ​ത്ര​മാ​ണി​തെ​ന്നും പ​ത്രി​ക പി​ന്‍​വ​ലി​ക്കാ​നു​ള്ള സ​മ​യം അ​വ​സാ​നി​ക്കുമ്പോള്‍ ഏ​റ്റു​മാ​നൂ​രി​ല്‍ എ​ന്‍​ഡി​എ​യ്ക്ക് ഒ​റ്റ സ്ഥാ​നാ​ര്‍​ഥി മാ​ത്ര​യേ കാ​ണൂ എ​ന്നാ​ണ് ബി​ജെ​പി ജി​ല്ലാ നേ​തൃ​ത്വ​ത്തി​ന്‍റെ വി​ശ​ദീ​ക​ര​ണം

Continue Reading