KERALA
എൻ.ഹരിദാസിന്റെ നാമനിർദേശ പത്രിക തള്ളിയതിനെതിരായ ഹർജി ഹൈക്കോടതി തിങ്കളാഴ്ചത്തേക്ക് മാറ്റി

കൊച്ചി∙ തലശ്ശേരിയിലെ എൻഡിഎ സ്ഥാനാർഥി എൻ.ഹരിദാസിന്റെ നാമനിർദേശ പത്രിക തള്ളിയതിനെതിരായ ഹർജി ഹൈക്കോടതി തിങ്കളാഴ്ചത്തേക്ക് മാറ്റി. തിങ്കളാഴ്ച എതിർസത്യവാങ്മൂലം നൽകാൻ തിരഞ്ഞെടുപ്പ് കമ്മിഷന് നിർദേശം നൽകി. കേസിൽ കക്ഷി ചേരാൻ തലശ്ശേരിയിലെ കോൺഗ്രസ് സ്ഥാനാർഥി എം.പി അരവിന്ദാക്ഷൻ അപേക്ഷ നൽകി.
ചിഹ്നം അനുവദിക്കാൻ സംസ്ഥാന പ്രസിഡന്റിനെ ചുമതലപ്പെടുത്തി നൽകുന്ന ഫോം എയിൽ ദേശീയ പ്രസിഡന്റിന്റെ ഒപ്പില്ല എന്ന കാരണത്താലാണ് ഹരിദാസിന്റെ നാമനിർദേശ പത്രിക തള്ളിയത്. ബി.ജെ പി ജില്ലാ പ്രസിഡണ്ടു കൂടിയാണ് ഹരിദാസ് .