KERALA
ഗുരുവായൂര്‍ മണ്ഡലത്തില്‍ ദിലീപ് നായരെ എന്‍ഡിഎ പിന്തുണക്കും തലശേരിയില്‍ എന്തു നിലപാട് എടുക്കണമെന്ന കാര്യത്തില്‍ ഉടന്‍ തീരുമാനമെന്ന് ബിജെപി

തൃശൂര്‍: നാമനിര്‍ദേശ പത്രിക തള്ളിയതിനെ തുടര്‍ന്ന് സ്ഥാനാര്‍ഥികളില്ലാതെ കുഴങ്ങിയ ഗുരുവായൂര്‍ മണ്ഡലത്തില്‍ ഡെമോക്രാറ്റിക് സോഷ്യല്‍ ജസ്റ്റിസ് പാര്‍ട്ടി സ്ഥാനാര്‍ഥി ദിലീപ് നായരെ എന്‍ഡിഎ പിന്തുണയ്ക്കും. സ്ഥാനാര്‍ഥിയില്ലാത്ത തലശേരിയില്‍ എന്തു നിലപാട് എടുക്കണമെന്ന കാര്യത്തില്‍ ഉടന്‍ തീരുമാനമെടുക്കുമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍ മാധ്യമങ്ങളോട് പറഞ്ഞു.
ഗുരുവായൂര്‍ മണ്ഡലത്തില്‍ ദിലീപ് നായരെ പിന്തുണയ്ക്കാന്‍ ബിജെപി ജില്ലാ ഘടകം ശുപാര്‍ശ ചെയ്തു. ഇക്കാര്യം കേന്ദ്രനേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. വൈകീട്ടോടെ തീരുമാനം ഉണ്ടാകും. തലശേരിയിലെ കാര്യത്തിലും ഉടന്‍ തീരുമാനം ഉണ്ടാകുമെന്നും സുരേന്ദ്രന്‍ അറിയിച്ചു.
ഗുരുവായൂരിന് പുറമേ തലശേരി, ദേവികുളം മണ്ഡലങ്ങളിലാണ് എന്‍ഡിഎ സ്ഥാനാര്‍ഥികളുടെ നാമനിര്‍ദേശ പത്രിക തള്ളിയത്. ഫോമില്‍ സംസ്ഥാന പ്രസിഡന്റിന്റെയും ദേശീയ പ്രസിഡന്റിന്റെയും ഒപ്പില്ല എന്ന് ചൂണ്ടിക്കാണിച്ചാണ് പത്രികകള്‍ തള്ളിയത്. തലശേരിയിലും ഗുരുവായൂരിലും ഡമ്മി സ്ഥാനാര്‍ഥികളെ നിര്‍ത്തിയിരുന്നില്ല. ഇതോടെയാണ് ബിജെപി പ്രതിസന്ധിയിലായത്.