KERALA
ആദ്യ ഫലസൂചനകൾ പുറത്തുവരുമ്പോൾ എൽഡിഎഫ് മുന്നിൽ

തിരുവനന്തപുരം.വോട്ടെണ്ണൽ തുടങ്ങി ആദ്യ ഫലസൂചനകൾ പുറത്തുവരുമ്പോൾ എൽഡിഎഫ് മുന്നിട്ടുനിൽക്കുന്നു. 60 സീറ്റുകളിലാണ് എൽഡിഎഫ് ലീഡ് ചെയ്യുന്നത്. ഏറ്റവുമധികം ശ്രദ്ധനേടിയ നേമം മണ്ഡലത്തിൽ എൻ.ഡി എ സ്ഥാനാർഥി കുമ്മനം രാജശേഖരൻ മുന്നിട്ടുനിൽക്കുന്നത്. പാലാ മണ്ഡലത്തിൽ ജോസ് കെ. മാണി ലീഡ് ചെയ്യുന്നുണ്ട്. അതേസമയം, യുഡിഎഫ് 45 സീറ്റുകളിൽ മാത്രമാണ് ലീഡ് ചെയ്യുന്നത്. പുതുപ്പള്ളിയിൽ ഉമ്മൻ ചാണ്ടിയും കോട്ടയത്ത് തിരുവഞ്ചൂർ രാധാകൃഷ്ണും ലീഡ് ചെയ്യുന്നു. പത്തനാപുരത്ത് ജ്യോതികുമാർ ചാമക്കാല മുന്നിട്ടുനിൽക്കുന്നു.
വിധിയറിയാനുള്ള പിരിമുറുക്കത്തോടെ കാക്കുമ്പോൾ വര്‍ഷങ്ങളുടെ പതിവു തെറ്റിച്ച് സംസ്ഥാനം തുടര്‍ഭരണത്തിന് അനുകൂലമായി വിധിയെഴുതുമോ എന്നതാണ് ഉയരുന്ന പ്രധാനപ്പെട്ട ചോദ്യം. 140 മണ്ഡലങ്ങളിലേക്ക് ഏപ്രില്‍ ആറിനു നടന്ന തിരഞ്ഞെടുപ്പില്‍ പോസ്റ്റല്‍ വോട്ട് ഒഴികെ 74.06 ശതമാനം ആയിരുന്നു പോളിങ്. സ്വര്‍ണക്കടത്ത്, ശബരിമല, പിന്‍വാതില്‍ നിയമനം, പിഎസ് സി നിയമനനിരോധനം, ആഴക്കടല്‍ മത്സ്യബന്ധനക്കരാര്‍ തുടങ്ങി നിരവധി വിഷയങ്ങളാണ് ഇക്കുറി ചര്‍ച്ചാവിഷയമായത്.
എല്‍ഡിഎഫിനു വേണ്ടി സിപിഎം 86 സീറ്റിലും സിപിഐ 25 സീറ്റിലും കേരളാ കോണ്‍ഗ്രസ് എം 12 സീറ്റിലും ജനതാദള്‍ എസ് 4 സീറ്റിലും എല്‍ജെഡി, എന്‍സിപി, ഐഎന്‍എല്‍ എന്നീ പാര്‍ട്ടികള്‍ മൂന്നു വീതം സീറ്റുകളിലും കേരളാ കോണ്‍ഗ്രസ് (ബി), ജനാധിപത്യ കേരളാ കോണ്‍ഗ്രസ്, ആര്‍എസ്പി-എല്‍, കോണ്‍ഗ്രസ് (എസ്) എന്നീ കക്ഷികള്‍ ഒന്നു വീതം സീറ്റിലുമാണ് മത്സരിച്ചത്.