KERALA
വെള്ളാപ്പള്ളി നടേശന് മറുപടിയുമായി എന്‍എസ്എസ്

കോട്ടയം: വെള്ളാപ്പള്ളി നടേശന് മറുപടിയുമായി എന്‍എസ്എസ്. സ്വന്തം നിലപാടുകള്‍ ആര്‍ജ്ജവത്തോടെ പറയാന്‍ കഴിയുന്ന നേതൃത്വവും വ്യക്തിപരമായ വിയോജിപ്പുകള്‍ക്കിടയിലും ഒപ്പം നില്‍ക്കുന്ന ജനതയുമാണ് എന്‍എസ്എസിന്റെ ശക്തിയെന്നും സംഘടനയുടെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
എന്‍എസ്എസിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ..
സ്വന്തമായോ, സമുദായത്തിന്റെ പേരിലോ ബാറോ വാറ്റ് ബിസിനസ്സോ ഇല്ല…
സ്വയമോ സ്വന്തം മക്കളോ എന്‍എസ്എസ് ആസ്ഥാനത്തോ യൂണിയന്‍ ഓഫീസുകളിലോ ആരെയും കൊന്ന് കെട്ടി തൂക്കിയിട്ടില്ല…
കൊലക്കേസ്സില്‍ പ്രതിയല്ല
റെയില്‍വേ കാറ്ററിംഗ് ബിസിനസ് ഇല്ല…
സമുദായത്തിലെ സന്യാസിമാരെ കൊന്ന് തള്ളാന്‍ കൂട്ട് നിന്നിട്ടില്ല….
സമൂഹത്തിലെ ഏതെങ്കില്ലം ഒരു വിഭാഗത്തെ ജാതീയമായോ വര്‍ഗ്ഗീയമായോ അധിക്ഷേപിച്ചില്ല…
സ്വര്‍ണ്ണം കള്ളക്കടത്ത് ഇല്ല…
മകന്‍ വിദേശത്ത് കളക്കേസില്‍ അകത്തായിട്ടില്ല
അങ്ങനെയുള്ളിടത്തോളം സ്വന്തം നിലപാടുകള്‍ ആര്‍ജ്ജവത്തോടെ പറയാന്‍ പറ്റും.
വ്യക്തിപരമായ ചില എതിര്‍പ്പുകള്‍, വിയോജിപ്പുകള്‍ ഉണ്ടാവും. പക്ഷേ എടുക്കുന്ന നിലപാടുകള്‍ക്ക് ഒപ്പം ഒരു കൂട്ടം ജനവിഭാഗം ഉണ്ട്….
NSS നൊപ്പം
ശ്രീ ഏ സുകുമാരന്‍ നായര്‍ക്കൊപ്പം
എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരുടെ മകള്‍ക്ക് എല്ലാ സ്ഥാനങ്ങളും പിണറായി വിജയന്‍ കൊടുത്തിട്ടും യുഡിഎഫിന്റെ വക്താവും നന്ദികേടിന്റെ പര്യായവുമായി അദ്ദേഹം മാറിയെന്നായിരുന്നു എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ കഴിഞ്ഞ ദിവസം പറഞ്ഞത്. എന്‍എസ്എസിന് പ്രസക്തി ഇല്ലാതായെന്നു പറഞ്ഞ അദ്ദേഹം ‘ചങ്ങനാശേരി തമ്പുരാന്‍’ എന്ന് സുകുമാരന്‍ നായരെ പരിഹസിച്ചു.
പിണറായിയെ സവര്‍ണ്ണ നേതൃത്വം ആക്രമിച്ചു. എന്‍എസ്എസിന് സാമുദായിക സംവരണമടക്കം ഇടത് പക്ഷമാണ് നേടിക്കൊടുത്തത്. സുകുമാരന്‍ നായരുടെ മകള്‍ക്ക് എല്ലാ സ്ഥാനങ്ങള്‍ കൊടുത്തു. എന്നിട്ടും എന്‍എസ്എസ് ഇടത് പക്ഷത്തിന്റെ നെഞ്ചത്ത് കുത്തി. മന്നം സമാധി അവധിദിനമായി പ്രഖ്യാപിക്കാത്തത് അവരുടെ എതിര്‍പ്പ്. മതനേതാക്കള്‍ പറഞ്ഞത് അനുയായികള്‍ കേട്ടില്ലെന്നതാണ് ചങ്ങനാശ്ശേരിയും മലപ്പുറവും കാണിക്കുന്നത്. ഇടതു പക്ഷത്ത് നിന്നാണ് കൂടുതല്‍ പിന്നോക്കക്കാര്‍ ജയിച്ചതെന്നും വെള്ളാപ്പള്ളി പറഞ്ഞിരുന്നു.