Connect with us

KERALA

സർക്കാർ രൂപീകരണ അവകാശവാദം ഉന്നയിച്ചു ഗവർണർക്ക് പിണറായി കത്ത് നൽകി

Published

on

തിരുവനന്തപുരം:സത്യപ്രതിജ്ഞയ്ക്ക് മുന്നോടിയായി നിയുക്ത മുഖ്യമന്ത്രിയായി തുടരുന്ന പിണറായി വിജയൻ രാജ്ഭവനിലെത്തി ഗവർണറെ കണ്ടു.നിയമസഭാ തെരഞ്ഞെടുപ്പിൽ ഇടതുമുന്നണി മികച്ച ഭൂരിപക്ഷം നേടിയ സാഹചര്യത്തിൽ സർക്കാർ രൂപീകരണത്തിനായി അവകാശവാദം ഉന്നയിച്ചു കൊണ്ട് ഗവർണർക്ക് പിണറായി വിജയൻ ഔദ്യോഗികമായി കത്ത് നൽകി.

സിപിഎം, സിപിഐ,കേരള കോൺ​ഗ്രസ് എം, കേരള കോൺ​ഗ്രസ് ബി, കോൺ​ഗ്രസ് എസ്, ജനാധിപത്യ കേരള കോൺ​ഗ്രസ്, ഐഎൻഎൽ, എൻസിപി, ജനാദാതൾ എസ്, എൽജെഡി, ഇടത് സ്വതന്ത്രൻമാ‍ർ എന്നിവ‍ർ സ‍ർക്കാർ രൂപീകരണത്തിൽ പിണറായി വിജയനെ വിജയനെപിന്തുണച്ചു കത്ത് നൽകിയിട്ടുണ്ട്.

സ‍ർക്കാർ രൂപീകരണത്തിനായി പിണറായി വിജയനെ ഗവർണർ ഔദ്യോ​ഗികമായി ക്ഷണിക്കുന്നതാണ് ഇനി അടുത്ത ഘട്ടം. ഉടനെ ചേരുന്ന എൽഡിഎഫ് യോ​ഗം മുഖ്യമന്ത്രിയായി പിണറായി വിജയനെ ഔദ്യോ​ഗികമായി തെരഞ്ഞെടുക്കും. എൽഡിഎഫിൽ വകുപ്പുകൾ സംബന്ധിച്ചുള്ള ച‍ർച്ചകൾ നാളെയോടെ പൂ‍ർത്തിയാവും.

Continue Reading