KERALA
വി.ഡി. സതീശൻ പ്രതിപക്ഷ നേതാവ്

ന്യൂഡൽഹി; പ്രതിപക്ഷ നേതാവായി വി.ഡി സതീശൻ എം.എൽ.എയെ കോൺഗ്രസ് ഹൈക്കമാന്റ് ഒടുവിൽ തീരുമാനിച്ചു. അനിശ്ചിതത്വങ്ങൾക്ക് ഒടുവിലാണ് തലമുറമാറ്റത്തിന് കോൺഗ്രസ് ഹൈക്കമാന്റ് വഴങ്ങിയത്. ഔദ്യോഗിക പ്രഖ്യാപനം 11 മണിയോടെ ഉണ്ടാകുമെന്നാണ് വിവരം. ഇത് സംബന്ധിച്ച വിവരം കെ.പി.സി.സി പ്രസിഡണ്ടിനെ അറിയിക്കും. തുടർന്ന് പ്രോട്ടേം സ്പീക്കർക്ക് ഈ വിവരം കൈമാറും. എംപിമാരായ കെ.സുധാകരൻ ,കെ.സി വേണുഗോപാൽ എന്നിവർ സതീശന് വേണ്ടി രംഗത്ത് ഇറങ്ങിയിരുന്നു. രാഹുൽ ഗാന്ധിയും പ്രതിപക്ഷ നേതൃസ്ഥാനത്ത് വി.ഡി.സതീശൻ വരട്ടെയെന്ന് തീരുമാനിച്ചതോടെയാണ് തീരുമാനമായത്.