Connect with us

Uncategorized

15 ദിവസത്തിനകം സമൂഹമാധ്യമങ്ങള്‍ ഐ.ടി നിയമഭേദഗതി നടപ്പിലാക്കണം

Published

on

15 ദിവസത്തിനകം സമൂഹമാധ്യമങ്ങള്‍ ഐ.ടി നിയമഭേദഗതി നടപ്പിലാക്കണം

ന്യൂഡല്‍ഹി: ദേദഗതിചെയ്ത ഐ.ടി നിയമം നടപ്പിലാക്കാന്‍ സമൂഹമാധ്യമങ്ങള്‍ക്ക് 15 ദിവസത്തെ സാവകാശം മാത്രം. മൂന്ന് മാസം വേണമെന്ന സമൂഹ മാധ്യമങ്ങളുടെ ആവശ്യം തള്ളിയാണ് കേന്ദ്ര ഐടി മന്ത്രാലയം 15 ദിവസം അനുവദിച്ചത്.

ഐടി നിയമത്തിലെ ഭേഭഗതി അംഗീകരിയ്ക്കാത്ത സമൂഹമാധ്യമങ്ങളുടെ നിയമപരിരക്ഷ പിന്‍വലിക്കാനാണ് സര്‍ക്കാര്‍ തീരുമാനം. ഭേദഗതി നിയമം സാധാരണ ഉപയോക്താക്കളെ യാതൊരുവിധത്തിലും ബാധിക്കില്ലെന്ന് കേന്ദ്ര ഐടി മന്ത്രി രവിശങ്കള്‍ പ്രസാദ് പറഞ്ഞു.

ഐടി നിയമം നടപ്പിലാക്കുമെന്ന നിലപാടില്‍ ഉറച്ച് കേന്ദ്രസര്‍ക്കാര്‍ മുന്നോട്ട് പോകുകയാണ്. സമൂഹമാധ്യമങ്ങള്‍ മുന്നോട്ട് വെച്ച വ്യത്യസ്ത നിര്‍ദേശങ്ങള്‍ തള്ളി. നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കാന്‍ മൂന്ന് മാസം സാവകാശം നല്‍കില്ല. പകരം പരമാവധി 15 ദിവസത്തിനുള്ളില്‍ നിയമം നടപ്പിലാക്കാന്‍ സ്വീകരിച്ച നടപടികള്‍ റിപ്പോര്‍ട്ട് ചെയ്യണം.

പരാതിപരിഹാര ഉദ്യോഗസ്ഥരെ നിയമിച്ചകടക്കമുള്ള വിവരങ്ങളാണ് കൈമാറേണ്ടത്. സമൂഹമാധ്യമങ്ങള്‍ക്കൊപ്പം ഓണ്‍ലൈന്‍ മാധ്യമങ്ങളും നിബന്ധനങ്ങള്‍ പാലിച്ചെന്ന റിപ്പോര്‍ട്ട് നല്‍കണം. നിയമ ഭേദഗതിയുടെ ലക്ഷ്യം സ്വകാര്യതയിലേയ്ക്ക് കടന്നു കയറുകയല്ലെന്ന് കേന്ദ്ര ഐടി മന്ത്രി രവിശങ്കര്‍പ്രസാദ് വ്യക്തമാക്കി. സ്ത്രികള്‍ക്കും കുട്ടികള്‍ക്കും എതിരായ അതിക്രമങ്ങള്‍ തടയാന്‍ നിയമം അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.

15 ദിവസത്തിനകം നടപടികള്‍ പൂര്‍ത്തിയാക്കാത്ത സമൂഹമാധ്യമങ്ങളുടെ നിയമപരിരക്ഷ റദ്ദാക്കാനാണ് സര്‍ക്കാറിന് ലഭിച്ച നിയമോപദേശം. ഇതിന്റെ ഭാഗമായി പുതിയ വ്യവസ്ഥകള്‍ പാലിയ്ക്കാത്ത സമൂഹമാധ്യമങ്ങളുടെ ഇന്റര്‍മീഡിയറി പരിരക്ഷ കേന്ദ്രസര്‍ക്കാര്‍ പിന്‍വലിയ്ക്കും.

ഉദ്യോഗസ്ഥരെ നിയമിക്കുന്നതടക്കം നിയമം പാലിക്കാന്‍ തയ്യാറാണെന്ന് ഗുഗിളും ഫേസ്ബുക്കും സന്നദ്ധത അറിയിച്ചിരുന്നു. നിയമഭേഭഗതി നടപ്പിലാക്കുന്ന വിഷയത്തില്‍ കേന്ദ്രത്തോട് ചര്‍ച്ചകള്‍ തുടരുമെന്നാണ് ട്വിറ്റര്‍ ഇന്ന് പ്രതികരിച്ചത്.

Continue Reading