Connect with us

KERALA

കുറ്റ്യാടി എം.എല്‍.എ. കെ.പി. കുഞ്ഞമ്മദ് കുട്ടിക്കെതിരെ സി.പി.ഐ.എം. നടപടി

Published

on

കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് സ്ഥാനാര്‍ത്ഥി നിര്‍ണയവുമായി ബന്ധപ്പെട്ടുണ്ടായ വിമതനീക്കത്തില്‍ കുറ്റ്യാടി എം.എല്‍.എ. കെ.പി. കുഞ്ഞമ്മദ് കുട്ടിക്കെതിരെ സി.പി.ഐ.എം. നടപടി. കെ.പി.കുഞ്ഞമ്മദ് കുട്ടിയെ ജില്ലാ സെക്രട്ടേറിയറ്റില്‍ നിന്നും ഒഴിവാക്കി.

സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ ഉണ്ടായ പ്രതിഷേധത്തിന് ഒത്താശ നല്‍കിയെന്നാരോപിച്ചാണ് നടപടി. സി.പി.ഐ.എം. ജില്ലാ കമ്മിറ്റിയുടെ തെരഞ്ഞെടുപ്പ് അവലോകനയോഗത്തിന് ശേഷമാണ് നടപടി.

അതേസമയം തീരുമാനത്തിനെതിരെ കുഞ്ഞമ്മദ് കുട്ടി അപ്പീല്‍ നല്‍കിയിട്ടുണ്ട്. പാര്‍ട്ടി നയത്തിന് വിരുദ്ധമായുള്ള അച്ചടക്കലംഘനത്തില്‍ പാര്‍ട്ടി കമ്മീഷനെ വെച്ചു അന്വേഷണം നടത്തിയ ശേഷമാണ് സി.പി.ഐ.എം. നടപടിയെടുക്കാറുള്ളത്.

എന്നാല്‍ അന്വേഷണ കമ്മീഷനോ മറ്റു റിപ്പോര്‍ട്ടുകളോ ഇല്ലാതെയാണ് കുഞ്ഞമ്മദ് കുട്ടിയെ ജില്ലാ നേതൃത്വം സെക്രട്ടേറിയറ്റില്‍ നിന്നും ഒഴിവാക്കിയിരിക്കുന്നത്.

Continue Reading