Connect with us

KERALA

തെറ്റായ എന്തെങ്കിലുമോ രാഷ്ട്രീയ പ്രവര്‍ത്തനങ്ങളോ നടത്തിയതായി തെളിയിച്ചാല്‍ അന്ന് രാഷ്ട്രീയ പ്രവര്‍ത്തനം അവസാനിപ്പിക്കുമെന്ന് കെ.സുധാകരന്‍

Published

on

തിരുവനന്തപുരം: ആരോപണങ്ങളില്‍ പ്രതികരിച്ച്‌ കെ.പി.സി.സി പ്രസിഡന്റ് കെ സുധാകരന്‍. തനിക്കെതിരെ പിണറായി സര്‍ക്കാരിന് ഏതന്വേഷണവും നടത്താമെന്നും താന്‍ ഒരു രൂപയുടെ സാമ്പത്തിക ക്രമക്കേട് നടത്തിയതായോ, തെറ്റായ എന്തെങ്കിലും രാഷ്ട്രീയ പ്രവര്‍ത്തനങ്ങളോ നടത്തിയതായി തെളിയിച്ചാല്‍ അന്ന് രാഷ്ട്രീയ പ്രവര്‍ത്തനം അവസാനിപ്പിക്കുമെന്നും സുധാകരന്‍ പറഞ്ഞു. ട്രസ്റ്റിനെ പറ്റിയും സ്‌കൂളിനെ പറ്റിയും വിജിലന്‍സിന് അന്വേഷിക്കാം. തനിക്കെതിരെ പരാതി നല്‍കിയാളുടെ വിശ്വാസ യോഗ്യത സര്‍ക്കാര്‍ പരിശോധിക്കണമെന്നും സുധാകരന്‍ കൂട്ടിചേര്‍ത്തു.

പരാതി ഉന്നയിച്ച പ്രശാന്ത് ബാബു തന്റെ ഡ്രൈവറായിരുന്നില്ലെന്നും ഡിസിസി ഓഫീസ് സെക്രട്ടറിയായി പ്രവര്‍ത്തിച്ചിരുന്നില്ലെന്നും സുധാകരന്‍ പറഞ്ഞു. അദ്ദേഹം കോണ്‍ഗ്രസിന്റെ മുനിസിപ്പല്‍ കൗണ്‍സിലര്‍ ആയിരുന്നു. അദ്ദേഹത്തിന് ജോലി നല്‍കിയത് പാര്‍ട്ടിയാണ്. അതിലേറെ നന്ദികേട് കാട്ടിയതിനാണ് പാര്‍ട്ടി പുറത്താക്കിയത്. തന്നെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയ ആളാണെന്നും സുധാകരന്‍ പറഞ്ഞു.

Continue Reading