Connect with us

Entertainment

രാഷ്ട്രീയ പ്രവേശനം അടഞ്ഞ അദ്ധ്യായമാണെന്ന് രജനീകാന്ത്

Published

on

ചെന്നൈ: തന്റെ രാഷ്ട്രീയ പ്രവേശനം അടഞ്ഞ അദ്ധ്യായമാണെന്ന് സിനിമാതാരം രജനീകാന്ത് പറഞ്ഞു. ചെന്നെയിൽ മാദ്ധ്യമങ്ങളോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ഇതിനൊപ്പം ആരാധകരുടെ സംഘടനയായ മക്കൾ മൻട്രത്തെ പിരിച്ചുവിടുന്നതായും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ ഡിസംബറിലാണ് രാഷ്ട്രീയ പാർട്ടി പ്രഖ്യാപനത്തിൽ പിന്മാറുന്നുവെന്ന് അദ്ദേഹം ആദ്യമായി അറിയിച്ചത്. ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാണിച്ചായിരുന്നു ഇത്. തുടർന്ന് ഇപ്പോഴാണ് രാഷ്ട്രീയ പ്രവേശനം പൂർണമായും അടഞ്ഞ അദ്ധ്യായമാണെന്ന് അദ്ദേഹം അറിയിച്ചത്

”മക്കൾ മൻട്രം പിരിച്ചുവിടുമെങ്കിലും ഫാൻ ക്ളബ് അസോസിയേഷന്റെ പ്രവർത്തനം തുടരും. മൻട്രത്തിന്റെ ഭാരവാഹികൾ രജനീകാന്ത് ഫാൻ ക്ലബ് അസോസിയേഷന്റെ ഭാഗമായി തുടരും, അവർ പൊതുസേവനത്തിൽ ഏർപ്പെടും,അദ്ദേഹം പറഞ്ഞു. മൻട്രം പ്രവർത്തകരുമായി ചർച്ചചെയ്തശേഷമാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

രജനീകാന്തിന്റെ രാഷ്ട്രീയ പ്രവേശം തമിഴ് രാഷ്ട്രീയത്തിൽ കോളിളക്കമുണ്ടാകുമെന്ന് കരുതിയിരിക്കെയാണ് കഴിഞ്ഞ ഡിസംബറിൽ രാഷ്ട്രീയത്തിലേക്കില്ല എന്ന് അദ്ദേഹം പ്രഖ്യാപിച്ചത്.

Continue Reading