Connect with us

Entertainment

തമിഴ്‌സിനിമാ നടി യാഷിക ആനന്ദ് വാഹനാപകടത്തെ തുടർന്ന് ഗുരുതരാവസ്ഥയിൽ

Published

on

ചെന്നൈ: ബിഗ് ബോസ് താരവും തമിഴ്‌സിനിമാ നടിയുമായ യാഷിക ആനന്ദ് വാഹനാപകടത്തെ തുടർന്ന് ഗുരുതരാവസ്ഥയിൽ. ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കളിൽ ഒരാൾ സംഭവ സ്ഥലത്തുവെച്ചു തന്നെ മരിച്ചു.

കാർ മീഡിയനിൽ ഇടിച്ചുണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ യാഷിക തീവ്ര പരിചരണ വിഭാഗത്തിലാണ്.

ഇന്ന് പുലർച്ചെ മഹാബലിപുരത്ത് വച്ചായിരുന്നു അപകടം നടന്നത്. നിയന്ത്രണം വിട്ട കാർ റോഡിലെ മീഡിയനിൽ ഇടിക്കുകയായിരുന്നു. യാഷികയും മൂന്ന് സുഹൃത്തുക്കളുമാണ് കാറിൽ ഉണ്ടായിരുന്നത്.

നാല് പേരെയും ഉടനെ തന്നെ ആശുപത്രിയിൽ എത്തിച്ചു. അമേരിക്കയിൽ എഞ്ചിനീയറായി ജോലി നോക്കുന്ന ഹൈദരാബാദ് സ്വദേശി ഭവാനിയാണ് (28) മരിച്ചത്. യാഷികയുടെ നില ഗുരുതരമായതിനാൽ തീവ്രപരിചണ വിഭാഗത്തിൽ ചികിത്സയിലാണ്.

Continue Reading