Connect with us

Entertainment

കൊല്ലം എംഎൽഎയും നടനുമായ മുകേഷിന്റെ രണ്ടാം ഭാര്യയും വേർപിരിയുന്നു

Published

on



തിരുവനന്തപുരം: കൊല്ലം എംഎൽഎയും നടനുമായ മുകേഷുമായി രണ്ടാം ഭാര്യയും വേർപിരിയുന്നു. ഭർത്താവെന്ന നിലയിൽ മുകേഷ് ഒരു പരാജയമാണെന്ന കാരണം പറഞ്ഞാണ് മേതിൽ ദേവിക കുടുംബ കോടതിയെ സമീപിച്ചിരിക്കുന്നത് എന്നാണ് ലഭിക്കുന്ന വിവരം.
ആദ്യ ഭാര്യയായിരുന്ന സരിത ഉയർത്തിയിരുന്ന അതേ പരാതികൾ തന്നെയുയർത്തിയാണ് മേതിൽ ദേവികയും മുകേഷിൽ നിന്നും വിവാഹ ബന്ധം വേർപെടുത്താനൊരുങ്ങുന്നത്.

കഴിഞ്ഞ കുറച്ചു നാളായി ഇരുവരും അകന്നു കഴിയുകയാണ്.ആരാധകരെ പോലും അമ്പരപ്പിച്ചായിരുന്നു 2013 ൽ മുകേഷിന്റെയും മേതിൽ ദേവികയുടെയും വിവാഹം. ഇരുപത്തിരണ്ട് വയസ്സിന്റെ പ്രായ വ്യത്യാസമാണ് മുകേഷും ദേവികയും തമ്മിൽ ഉള്ളത്. എന്നിട്ടും ഇവർ എങ്ങനെ വിവാഹിതരായി എന്ന സംശയം അന്ന് പലർക്കും ഉണ്ടായിരുന്നു.

ആദ്യ വിവാഹം ദാമ്പത്യ ജീവിതത്തിലെ പൊരുത്തക്കേടുകൾ കാരണം ഉപേക്ഷിച്ചവരായിരുന്നു ഇരുവരും. നടി സരിതയുമായുള്ള വിവാഹ ബന്ധം വേർപ്പെടുത്തിയ ശേഷമായിരുന്നു മുകേഷിൻ്റെ ഈ വിവാഹം. മേതിൽ ദേവികയുടെയും രണ്ടാം വിവാഹമായിരുന്നു.

പാലക്കാട് സ്വദേശിയായിരുന്നു മേതിൽ ദേവികയുടെ ആദ്യ ഭർത്താവ്. മുകേഷ് ലളിതകലാ അക്കാദമിയുടെ ചെയർമാനായിരുന്ന കാലത്താണ് മേതിൽ ദേവികയുമായി പരിചയപ്പെടുന്നത്. ഈ ബന്ധമാണ് വിവാഹത്തിൽ കലാശിച്ചത്.

ദാമ്പത്യത്തിലെ സ്വരച്ചേർച്ച ഇല്ലായ്മ കാരണം കുറച്ചുകാലമായി മുകേഷുമായി വേർപിരിഞ്ഞാണ് മേതിൽ ദേവികയുടെ താമസം. ആദ്യ വിവാഹത്തിലുണ്ടായ മകനൊപ്പം പാലക്കാട്ടെ അമ്മയുടെ വസതിയിലാണ് ദേവിക.

Continue Reading