KERALA
ഫോണ്‍ വിളി വിവാദം: എൻ.സി.പി യിൽ മൂന്ന് പേര്‍ക്കുകൂടി സസ്‌പെന്‍ഷൻ

തിരുവനന്തപുരം: ഫോൺ വിളി വിവാദത്തിൽ എൻസിപി. മൂന്ന് പേരെ കൂടി അന്വേഷണ വിധേയമായി പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്തു. നാഷണലിസ്റ്റ് മഹിളാ കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് ഹണി വിക്ടോ, പാർട്ടി സംസ്ഥാന സമിതി അംഗം പ്രദീപ് കുമാർ, കുണ്ടറ ബ്ലോക്ക് പ്രസിഡന്റ് ബെനഡിക്റ്റ് എന്നിവർക്കെതിരേയാണ് നടപടി. പത്മകരൻ, രാജീവ് എന്നിവരെ നേരത്തെ സസ്പെൻഡ് ചെയ്തിരുന്നു.
പാർട്ടിയുടെ സൽപ്പേര് കളങ്കപ്പെടുത്തിയതിന് അന്വേഷണ കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് എൻസിപി സംസ്ഥാന അധ്യക്ഷൻ പിസി ചാക്കോ പറഞ്ഞു. എൻസിപി ഭാരവാഹി യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.പീഡന പരാതിയാണെന്ന് അറിയാതെയാണ് മന്ത്രി എകെ ശശീന്ദ്രൻ വിഷയത്തിൽ ഇടപെട്ടതെന്നും ചാക്കോ വിശദീകരിച്ചു. ഫോൺ സംഭാഷണങ്ങളിൽ മന്ത്രി ശ്രദ്ധ പുലർത്തണമെന്നും എൻസിപി സംസ്ഥാന നേതൃത്വം ശശീന്ദ്രന് നിർദേശം നൽകി.