Connect with us

KERALA

ഡി.സി.സി പട്ടികയില്‍ ഇനി ചര്‍ച്ചയില്ലെന്ന് കെ. സുധാകരൻ

Published

on


തിരുവനന്തപുരം: ഡി.സി.സി പട്ടികയില്‍ ഇനി ചര്‍ച്ചയില്ലെന്ന് കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരന്‍. വിവാദങ്ങള്‍ അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

‘വിവാദം കൊണ്ട് എല്ലാ ദിവസവും മുന്നോട്ടുപോകാനാകില്ല. പറയാനുള്ളതെല്ലാം പറഞ്ഞ് കഴിഞ്ഞു. ഗ്രൂപ്പുകളുടെ സംയോജനം ഇനി വേണ്ട,’ അദ്ദേഹം പറഞ്ഞു.

പാര്‍ട്ടിയുടെ ഗുണത്തിനായി അനാവശ്യ ചര്‍ച്ചകള്‍ അവസാനിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. പ്രതികരണങ്ങള്‍ ഉചിതമാണോയെന്ന് നേതാക്കള്‍ ആലോചിക്കണമെന്നും അദ്ദേഹം പറഞ്ഞു.

‘പാര്‍ട്ടിയ്ക്ക് എന്നും താങ്ങും തണലുമായി ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും വേണം. പരമാവധി എല്ലാവരേയും സഹകരിപ്പിക്കും. സഹകരിക്കാത്തവരെ സഹകരിപ്പിക്കാനുള്ള മെക്കാനിസമൊന്നും കൈയിലില്ല,’ സുധാകരന്‍ കൂട്ടിച്ചേര്‍ത്തു

Continue Reading