Connect with us

NATIONAL

മയ്യഴി വിമോചനസമരസേനാനി മംഗലാട്ട് രാഘവൻ അന്തരിച്ചു

Published

on

തലശ്ശേരി: മയ്യഴി വിമോചനസമരസേനാനിയും പത്രപ്രവർത്തകനും എഴുത്തുകാരനുമായ മംഗലാട്ട് രാഘവൻ(101) അന്തരിച്ചു. ശ്വസതടസ്സത്തെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം സംഭവിച്ചത്. ഇന്ന് വൈകിട്ട് നാല് മണി വരെ തലശ്ശേരി ടൗൺഹാളിൽ മൃതദേഹം പൊതുദർശനത്തിന് വെക്കും. തുടർന്ന് തലശ്ശേരി കണ്ടിക്കൽ ശ്മശാനത്തിൽ സംസ്കാരം നടത്തും.പരേതയായ കെ.വി.ശാന്തയാണ് ഭാര്യ. മക്കൾ: പ്രദീപ്, ദിലീപ്, രാജീവ്, ശ്രീലത, പ്രേമരാജൻ.

മാതൃഭൂമി കണ്ണൂർ മുൻ ബ്യൂറോചീഫ് ആയിരുന്നു. മാഹി വിമോചനസമരകാലത്ത്, 1942-ലാണ് മംഗലാട്ട് മാതൃഭൂമി മയ്യഴി ലേഖകനായത്. 1965 മുതൽ മാതൃഭൂമിപത്രാധിപസമിതിയംഗമായി.

Continue Reading