KERALA
കോൺഗ്രസ് വിട്ട കെ.പി. അനിൽകുമാർ സിപിഎം അംഗത്വം സ്വീകരിച്ചു

തിരുവനന്തപുരം: കോൺഗ്രസ് വിട്ട കെ.പി. അനിൽകുമാർ സിപിഎം അംഗത്വം സ്വീകരിച്ചു. രാജി പ്രഖ്യാപനത്തിന് പിന്നാലെ എ.കെ.ജി സെന്ററിലെത്തിയാണ് അദ്ദേഹം പാർട്ടി അഗത്വം സ്വീകരിച്ചത്. രാവിലെ രാജിക്കത്ത് കോൺഗ്രസ് നേതത്വത്തിന് കൈമാറിയ അദ്ദേഹം വാർത്താ സമ്മേളനത്തിലാണ് രാജി പ്രഖ്യാപിച്ചത്. തുടർന്ന് 11.30ഓടെ അനിൽകുമാറിനെ പുറത്താക്കുന്നതായി കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ പ്രഖ്യാപിച്ചിരുന്നു.
എകെജി സെന്ററിലേക്ക് എത്തിയ അദ്ദേഹത്തെ മുൻ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ അടക്കമുള്ളവർ സ്വീകരിച്ചു. ചുവപ്പ് ഷാൾ അണിയിച്ചാണ് അദ്ദേഹത്തെ പാർട്ടിയിലേക്ക് സ്വീകരിച്ചത്. ആദ്യമായാണ് എകെജി സെന്ററിലേക്ക് കയറുന്നതെന്നും അഭിമാനമുണ്ടെന്നും അനിൽകുമാർ പറഞ്ഞു.