KERALA
കെ പി അനിൽകുമാറിന് കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ വൻ സ്വീകരണം ഒരുക്കി സി പി എം

കോഴിക്കോട്: കോൺഗ്രസ് വിട്ട് സി പി എമ്മിൽ ചേർന്ന കെ പി അനിൽകുമാറിന് കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ വൻ സ്വീകരണം ഒരുക്കി സി പി എം പ്രവർത്തകർ. സി പി എം കോഴിക്കോട് ജില്ലാ സെക്രട്ടറി കെ പി മോഹനന്റെ നേതൃത്വത്തിലായിരുന്നു സ്വീകരണം. കെ പി മോഹനനെ കൂടാതെ ജില്ലയിലെ പ്രമുഖ സി പി എം നേതാക്കളും അനിൽകുമാറിനെ സ്വീകരിക്കുന്നതിന് റെയിൽവേ സ്റ്റേഷനിൽ നേരിട്ടെത്തി.ഇന്ന് രാവിലെ ജില്ലാ കമ്മിറ്റി ഓഫീസിൽ വച്ചും അനിൽകുമാറിന് സി പി എം സ്വീകരണം നൽകി. കോഴിക്കോട് ജില്ലയിൽ കോൺഗ്രസിനെതിരെ ഉപയോഗിക്കാവുന്ന ഏറ്റവും നല്ല ആയുധമായാണ് അനിൽകുമാറിന്റെ പാർട്ടി പ്രവേശനത്തെ സി പി എം കാണുന്നത്. അതിനാൽ തന്നെ ഏതു വിധേനയും ഇത് പരമാവധി ആളുകളിൽ എത്തിക്കുവാനാണ് പാർട്ടി അണികൾക്കു നൽകിയ നിർദേശം.