Entertainment
ജീപ്പിൽ നിന്ന് ഇറങ്ങാതിരുന്ന എസ്ഐയെ വിളിച്ചുവരുത്തി പരസ്യമായി സല്യൂട്ട് ചെയ്യിച്ച് സുരേഷ് ഗോപി

തൃശൂർ: എസ്ഐയെ കൊണ്ട് സല്യൂട്ടടിപ്പിച്ച് സുരേഷ്ഗോപി.ഒല്ലൂർ എസ്ഐയെ കൊണ്ടാണ് സുരേഷ്ഗോപി എം പി സല്യൂട്ട് ചെയ്യിപ്പിച്ചത്.എം പിയെ കണ്ടിട്ടും ജീപ്പിൽ നിന്ന് ഇറങ്ങാതിരുന്ന എസ്ഐയെ വിളിച്ചുവരുത്തുകയായിരുന്നു.തുടർന്നാണ് പരസ്യമായി സല്യൂട്ട് ചെയ്യാൻ ആവശ്യപ്പെട്ടത്.നേരത്തെ മേയറുമായി ബന്ധപ്പെട്ട് തൃശൂരിൽ സല്യൂട്ട് വിവാദം ഉയർന്നിരുന്നു.
പുത്തൂരിൽ ചുഴലിക്കാറ്റ് വീശിയ പ്രദേശം സന്ദർശിക്കുന്നതിനിടെയാണ് സംഭവം.ഈ വീഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നുണ്ട്.