Entertainment
ആരെയും സല്യൂട്ട് ചെയ്യേണ്ട. പക്ഷേ അതിനകത്തൊരു പൊളിറ്റിക്കൽ ഡിസ്‌ക്രിമിനേഷൻ വരുന്നത് അനുവദിക്കാനാകില്ല. സുരേഷ് ഗോപി

കോട്ടയം: സല്യൂട്ട് വിവാദത്തിൽ പ്രതികരണവുമായി സുരേഷ് ഗോപി എംപി.രoഗത്ത്. സല്യൂട്ടെന്ന് പറയുന്ന പരിപാടിയേ അങ്ങ് അവസാനിപ്പിക്കണമെന്നാണ് തന്റെ അഭിപ്രായമെന്നും, പക്ഷേ അതിനകത്തൊരു പൊളിറ്റിക്കൽ ഡിസ്‌ക്രിമിനേഷൻ വരുന്നത് അനുവദിക്കാനാകില്ലെന്നും സുരേഷ് ഗോപി പറഞ്ഞു.
‘ ഇത് വിവാദമാക്കിയത് ആരാ. അത് ആദ്യം പറ. ഈ പൊലീസ് ഓഫീസർക്ക് പരാതിയുണ്ടോ. പൊലീസ് അസോസിയേഷനോ ആരുടെ അസോസിയേഷൻ? അസോസിയേഷനൊന്നും ജനങ്ങൾക്ക് ചുമക്കാൻ ഒക്കത്തില്ല.അതെല്ലാം അവരുടെ ക്ഷേമത്തിന് മാത്രമാ. അതുവച്ച് രാഷ്ട്രീയമൊന്നും കളിക്കരുത്. കാണാം നമുക്ക്.എംപിയ്ക്കും എംഎൽഎമാർക്കുമൊന്നും സല്യൂട്ട് ചെയ്യേണ്ടെന്ന് ആരാ പറഞ്ഞത്.പൊലീസ് കേരളത്തിലാ,ഇന്ത്യയിലൊരു സംവിധാനമുണ്ട്. അത് അനുസരിച്ചേ പറ്റത്തുള്ളൂ. നാട്ടുനടപ്പ് എന്ന് പറയുന്നത് രാജ്യത്തെ നിയമത്തിലധിഷ്ടിതമാണ്. ഞാൻ പറയുന്നത് ഈ സല്യൂട്ടെന്ന് പറയുന്ന പരിപാടിയേ അങ്ങ് അവസാനിപ്പിക്കണമെന്നാ. ആരെയും സല്യൂട്ട് ചെയ്യേണ്ട. പക്ഷേ അതിനകത്തൊരു പൊളിറ്റിക്കൽ ഡിസ്‌ക്രിമിനേഷൻ വരുന്നത് അനുവദിക്കാനാകില്ല.’- സുരേഷ് ഗോപി പറഞ്ഞു.