NATIONAL
രാഹുൽ ഗാന്ധിയുമായി സിപിഐ നേതാവും ജെഎൻയു മുൻ യൂണിയൻ പ്രസിഡന്റുമായ കനയ്യ കുമാർ കൂടി കാഴ്ച നടത്തി

നൂഡൽഹി:രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി സിപിഐ നേതാവും ജെഎൻയു സർവകലാശാല മുൻ യൂണിയൻ പ്രസിഡന്റുമായ കനയ്യ കുമാർ. ചൊവ്വാഴ്ചയായിരുന്നു കൂടിക്കാഴ്ച എന്നാണ് റിപ്പോർട്ടുകൾ. സിപിഐ വിട്ട് കനയ്യകുമാർ കോൺഗ്രസിലെത്തുമെന്ന അഭ്യൂഹങ്ങൾ നിലനിൽക്കുന്നതിന് ഇടയിലാണ് കൂടിക്കാഴ്ച.
കനയ്യ കുമാറിനൊപ്പം ഗുജറാത്ത് എംഎൽഎയും രാഷ്ട്രീയ ദലിത് അധികർ മഞ്ച് കൺവീനറും ആയ ജിഗ്നേഷ് മേവാനിയും കോൺഗ്രസിലേക്കെന്ന സൂചനകളുണ്ട്. രാഹുൽ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയിൽ കോൺഗ്രസ് പ്രവേശനവും ചർച്ചയായതായാണ് വിവരം. എന്നാൽ ഇത് സംബന്ധിച്ച് ഇപ്പോൾ പ്രതികരിക്കാനില്ലെന്ന് കനയ്യകുമാർ വ്യക്തമാക്കി. കനയ്യയെ പാർട്ടിയിലേക്ക് എത്തിക്കുന്ന കാര്യം കോൺഗ്രസും ഗൗരവമായി പരിഗണിക്കുകയാണ്.
കനയ്യയുടെ വരവ് യുവാക്കളെ പാർട്ടിയിലേക്ക് ആകർഷിക്കാൻ സാധിക്കുമെന്നാണ് കോൺഗ്രസിന്റെ കണക്കുകൂട്ടൽ. 2019 ലോക്സഭാ തെരഞ്ഞെടുപ്പിൽ സിപിഐ ടിക്കറ്റിൽ കനയ്യ മത്സരിച്ചെങ്കിലും പരാജയപ്പെട്ടിരുന്നു. ഗിരിരാജ് സിങ്ങിനോട് കനയ്യ നാല് ലക്ഷത്തിലേറെ വോട്ടുകൾക്കാണ് കനയ്യ തോറ്റത്.