HEALTH
ആത്മനിർഭർ സ്വസ്ഥ് ഭാരത് പദ്ധതിക്ക് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം

ന്യൂഡൽഹി: ആത്മനിർഭർ സ്വസ്ഥ് ഭാരത് പദ്ധതിക്ക് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം. 64000 കോടി രൂപയുടേതാണ് പദ്ധതി.കഴിഞ്ഞ കേന്ദ്രബജറ്റിൽ പദ്ധതിക്കായി 64,180 കോടി നീക്കിവെക്കുമെന്ന് ധനമന്ത്രി പ്രഖ്യാപിച്ചിരുന്നു. ആറ് വർഷം കൊണ്ട് പ്രാഥമിക ആരോഗ്യമേഖല മുതൽ എല്ലാ മേഖലകളുടേയും സമ്പൂർണമായ വികസനമാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. അടിസ്ഥാന ആരോഗ്യ സൗകര്യങ്ങൾ മുതൽ പരിശോധന, ചികിത്സ, മരുന്ന്, ഗവേഷണം തുടങ്ങി ആരോഗ്യമേഖലയുടെ സമഗ്രമായ വികസനമാണ് ലക്ഷ്യമിടുന്നത്. രാജ്യത്തിന്റെ വിദൂരമേഖലകളിൽ വരെ എല്ലാവിധ സൗകര്യങ്ങളോടു കൂടിയ ആരോഗ്യ പരിരക്ഷ ലഭ്യമാക്കുകയും ചെയ്യുക എന്നതിനാണ് സർക്കാരിന്റെ ലക്ഷ്യം.
ഇതിന്റെ ഭാഗമായി രാജ്യത്തെ എല്ലാ ജില്ലകളിലും 3382 ബ്ലോക്കുകളിലും സംയോജിത പരിശോധന ലാബുകൾ സജ്ജീകരിക്കും. ദേശീയ ആരോഗ്യ ദൗത്യത്തിന് പുറമേയാണ് പ്രധാനമന്ത്രി ആത്മനിർഭർ സ്വസ്ഥ് ഭാരത് യോജനയും നടപ്പിലാക്കുന്നത്.