Connect with us

KERALA

സംസ്ഥാനത്ത്‌ തിങ്കളാഴ്‌ച എൽഡിഎഫ്‌ ഹർത്താൽ. ജനങ്ങളുടെ ബുദ്ധിമുട്ട് പരിഹരിക്കിനാണ് ഹർത്താലെന്ന് എ വിജയരാഘവൻ

Published

on

തിരുവനന്തപുരം :കർഷക സമരത്തിന്‌ പിന്തുണ പ്രഖ്യാപിച്ച്‌ സംസ്ഥാനത്ത്‌ തിങ്കളാഴ്‌ച എൽഡിഎഫ്‌ ഹർത്താൽ. ഭാരത്‌ ബന്ദിന്റെ ഭാഗമായാണ്‌ ഹർത്താൽ പ്രഖ്യാപിച്ചിരിക്കുന്നത്‌. ജനങ്ങളുടെ ബുദ്ധിമുട്ട് പരിഹരിക്കിനാണ് ഹർത്താൽ നടത്തുന്നതെന്ന് എൽഡിഎഫ്‌ കൺവീനർ എ വിജയരാഘവൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

ഹർത്താലിന്റെ ആവശ്യം ന്യായമാണ്.കേന്ദ്ര സർക്കാർ ജനജീവിതം ദുരിതത്തിലാക്കി. കർഷക സമരത്തിന്‌ പിന്തുണ പ്രഖ്യാപിക്കുകയാണ്‌ ഹർത്താലിലൂടെ ചെയ്യുന്നത്‌. അഞ്ച്‌ ലക്ഷത്തിലധികം ആളുകൾ പങ്കാളികളാകുമെന്നും വിജയരാഘവൻ പറഞ്ഞു.

വിവാദ കാർഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നാണ്‌ കര്‍ഷക സംഘടനകളുടെ ആവശ്യം.  ബന്ദിന് പൂർണ പിന്തുണ നൽകുമെന്ന് സംയുക്ത ട്രേഡ് യൂണിയൻ അറിയിച്ചിട്ടുണ്ട്‌.

Continue Reading