KERALA
വി എം സുധീരൻ എ ഐ സി സി അംഗത്വവും രാജിവച്ചു

തിരുവനന്തപുരം: പ്രതിഷേധം കടുപ്പിച്ച് വി എം സുധീരൻ. രാഷ്ട്രീയകാര്യസമിതിയിലെ അംഗത്വം രാജിവച്ചതിന് പിന്നാലെ അദ്ദേഹം എ ഐ സി സി അംഗത്വവും രാജിവച്ചു.രാജിക്കത്ത് സോണിയാഗാന്ധിക്ക് അയച്ചു കൊടുത്തു. സംസ്ഥാനത്തിലെ പാർട്ടി നേതൃത്വത്തോടുള്ള വിയോജിപ്പാണ് രാജിക്ക് കാരണമെന്നാണ് റിപ്പോർട്ട്. സംസ്ഥാനത്തെ സംഘടനാ പ്രശ്നങ്ങളിൽ ഹൈക്കമാൻഡ് ഇടപെടാത്തതിൽ അതൃപ്തി രേഖപ്പെടുത്തിയ സുധീരൻ പല പ്രാവശ്യം ആവശ്യപ്പെട്ടിട്ടും ഇക്കാര്യത്തിൽ നടപടി ഉണ്ടാവാത്തതിൽ ദുഃഖമുണ്ടെന്നും രാജി കത്തിൽ പറയുന്നു.
രാഷ്ട്രീയകാര്യസമിതിയിലെ അംഗത്വം രാജിവച്ചതിന് പിന്നാലെ സുധീരനെ അനുനയിപ്പിക്കാൻ കെ പി സി സി പ്രസിഡന്റ് കെ സുധാകരനും പ്രതിപക്ഷ നേതാവ് വി ഡി സതീശനും ഇടപെട്ടിരുന്നു. എങ്കിലും സുധീരൻ രാജിയിൽ ഉറച്ചുനിൽക്കുകയായിരുന്നു.