KERALA
പയ്യന്നൂരിൽ അമ്മയെയും മകനെയും വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

കണ്ണൂർ: പയ്യന്നൂർ പെരിങ്ങോമിൽ അമ്മയെയും മകനെയും വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. പാടിയാട്ടുച്ചാൽ ഉമ്മിണിയാനത്ത് ചന്ദ്രമതി (55), പ്രത്യുഷ് (23) എന്നിവരെയാണ് ഇന്ന് രാവിലെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
കിടപ്പുരോഗിയായ ചന്ദ്രമതി കട്ടിലിൽ മരിച്ച നിലയിലും മകൻ പ്രത്യുഷിനെ തൂങ്ങിയ നിലയിലുമാണ് കണ്ടെത്തിയത്.ചന്ദ്രമതിയുടെ ഭർത്താവ് ശ്രീധരനാണ് രാവിലെ മരണ വിവരം നാട്ടുകാരെ അറിയിച്ചത്.
പെരിങ്ങോം പൊലിസ് ഇൻക്വസ്റ്റ് നടത്തിയ മൃതദേഹങ്ങൾ കണ്ണൂർ പരിയാരം ഗവൺമെന്റ് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.