Connect with us

KERALA

ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കുന്നത് വീണ്ടും മാറ്റി

Published

on

തിരുവനന്തപുരം: സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കുന്നത് വീണ്ടും മാറ്റി. കോളേജുകൾ ഒക്ടോബർ 25 ന് തുറക്കാനാണ് തീരുമാനം.സംസ്ഥാനത്തെ മഴക്കെടുതിയുടെ പശ്ചാത്തലത്തിലാണ് കോളേജുകൾ തുറക്കുന്നത് വീണ്ടും നീട്ടിയത്. മുഖ്യമന്ത്രി വിളിച്ചുചേർത്ത ഉന്നത തലയോഗത്തിലാണ് തീരുമാനം.

നേരത്തെ സ്ഥാപനങ്ങൾ തുറക്കാൻ തീരുമാനിച്ചിരുന്ന തീയതി ഒക്ടോബർ 18 ലേക്കും ഒക്ടോബർ 20 ലേക്കും മാറ്റിയിരുന്നു. കേരളത്തിൽ ഒക്ടോബർ 20 മുതൽ 23 വരെയുള്ള ദിവസങ്ങളിൽ വ്യാപകമായി മഴക്ക് സാധ്യതയുണ്ട്.

ഒറ്റപ്പെട്ട ശക്തമായ മഴയും പെയ്യാനിടയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അതുകൊണ്ടുതന്നെ 25ന് കോളേജുകൾ തുറക്കാൻ തീരുമാനിക്കുകയായിരുന്നു.

Continue Reading