Uncategorized
ലഖിംപുർ ഖേരി അന്വേഷണം അവസാനിപ്പിക്കാത്ത കഥയായി മാറരുതെന്ന് സുപ്രീം കോടതി

ന്യൂഡൽഹി: ലഖിംപുർ ഖേരിയിൽ കർഷകർക്ക് നേരെയുണ്ടായ അതിക്രമത്തിൽ ഉത്തർപ്രദേശ് സർക്കാരിനെതിരേ സുപ്രീം കോടതി. തല്‍സ്ഥിതി റിപ്പോര്‍ട്ട് വൈകിയതിൽ അതൃപ്തി രേഖപ്പെടുത്തിയാണ് കോടതിയുടെ വിമർശനം ഉന്നയിച്ചത്.
അന്വേഷണം അവസാനിപ്പിക്കാത്ത കഥയായി മാറരുതെന്നും കോടതി താക്കീത് നൽകി. 34 സാക്ഷികളില്‍ നാലുപേരുടെ മാത്രം മൊഴിയാണ് രേഖപ്പെടുത്തിയത്. ഇത്രയധികം സമയം ലഭിച്ചിട്ടും മുഴുവൻ സാക്ഷി മൊഴികൾ രേഖപ്പെടുത്താത്തത് എന്തുകൊണ്ടെന്നും കോടതി ചോദിച്ചു.സാക്ഷികൾക്ക് യുപി സർക്കാർ സുരക്ഷ നൽകണമെന്നും കോടതി നിർദേശിച്ചു. കേസ് ഈ മാസം 26ന് വീണ്ടും പരിഗണിക്കും.
കര്‍ഷക പ്രക്ഷോഭത്തിനിടയിലേക്ക് വാഹനവ്യൂഹം ഇടിച്ചുകയറ്റിയതിനെ തുടര്‍ന്നുണ്ടായ സംഭവങ്ങളില്‍ നാല് കര്‍ഷകര്‍ ഉള്‍പ്പെടെ എട്ട് പേര് കൊല്ലപ്പെട്ടന്ന കേസില്‍ എന്തെല്ലാം നടപടികളാണ് ഇതുവരെ സ്വീകരിച്ചു എന്നാണ് കോടതി ആരാഞ്ഞിരുന്നത്.
ആരെല്ലാമാണ് എഫ്ഐആറില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. ആരുടെയെല്ലാം പേരില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട് തുടങ്ങിയ വിവരങ്ങള്‍ ഉള്‍പ്പെടെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കണെന്ന് കോടതി വ്യക്തമാക്കിയിരുന്നു.