Connect with us

KERALA

പുനഃസംഘടനയെക്കുറിച്ച് പരാതിയുള്ളതായി അറിയില്ലെന്ന് വി.ഡി. സതീശൻ

Published

on

കോഴിക്കോട്: കോൺഗ്രസിലെ എല്ലാ പ്രശ്‌നങ്ങൾക്കും പരിഹാരം കാണുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതിശൻ. നേതാക്കളുമായി കൂടിയാലോചിച്ച് പ്രശ്‌നം പരിഹരിക്കുമെന്നും, ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾ നേതൃസ്ഥാനത്ത് ഇരിക്കുന്നവർ സംസാരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പുനഃസംഘടനയെക്കുറിച്ച് പരാതിയുള്ളതായി അറിയില്ലെന്നും, മുതിർന്ന നേതാക്കളുമായി ആലോചിച്ച ശേഷം മാത്രമേ മുന്നോട്ടുപോകുകയുള്ളൂവെന്നും അദ്ദേഹം വ്യക്തമാക്കി.പാർട്ടി അംഗത്വ വിതരണം ഡിസംബറിൽ അവസാനിക്കുമെന്നും പ്രതിപക്ഷ നേതാവ് അറിയിച്ചു. കെ പി സി സി അദ്ധ്യക്ഷനെക്കുറിച്ചുള്ള പരാതി തന്റെ ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Continue Reading