Connect with us

KERALA

ധർമടത്ത് ബോംബ് പൊട്ടി വിദ്യാർത്ഥിക്ക് പരിക്ക്

Published

on

തലശേരി: ധർമടത്ത് ബോംബ് പൊട്ടി കുട്ടിക്ക് പരിക്ക്. പാലയാട് നരിവയൽ സ്വദേശി ശ്രീവർധനാണ് പരിക്കേറ്റത്. ശ്രീവർധനെ തലശ്ശേരി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ല.

കുട്ടികൾ ക്രിക്കറ്റ് കളിക്കുന്നതിനിടയിലാണ് സംഭവം. പന്ത് ഗ്രൗണ്ടിന് തൊട്ടടുത്തുള്ള കാടുപിടിച്ച പറമ്പിലേക്ക് പോയപ്പോൾ കുട്ടികൾ അതെടുക്കാൻ പോകുകയായിരുന്നു. പറമ്പിന്റെ മതിലിന് അരികിലുണ്ടായിരുന്ന ബോൾ രൂപത്തിലുള്ള ഐസ്ക്രീം കപ്പുകൾ കുട്ടികളുടെ ശ്രദ്ധയിൽപെട്ടു. ശ്രീവർധൻ ഇത് എടുക്കുകയും സംശയം തോന്നിയതോടെ വലിച്ചെറിയുകയും ചെയ്തു. ആ സമയത്താണ് ബോംബ് പൊട്ടിയതെന്നാണ് പ്രാഥമിക വിവരം. പോലീസ് സ്ഥലത്തെത്തി പരിശോധന ആരംഭിച്ചിട്ടുണ്ട്. മൂന്ന് ബോംബുകൾ ഉണ്ടായിരുന്നു
കടമ്പൂർ ഹൈസ്കൂൾ ഏഴാം ക്ലാസ് വിദ്യാർത്ഥിയാണ് പരിക്കേറ്റ   ശ്രീവർദ് പ്രദീപൻ .
  തലശ്ശേരി എ സി പി വിഷ്ണു പ്രദീപിനെ നേതൃത്വത്തിലുള്ള പോലീസ് സംഘം പരിശോധന നടത്തി
പന്തിൻറെ രൂപത്തിലുള്ള ഐസ്ക്രീം കപ്പിനകത്ത് സ്ഫോടക വസ്തുക്കൾ നിറച്ചുണ്ടാക്കുന്നതാണ് ഐസ്ക്രീം ബോംബ്.

Continue Reading