KERALA
എംഎൽഎമാരുടെ മക്കൾക്കോ ആശ്രിതർക്കോ ആശ്രിതനിയമനം നൽകാൻ പാടില്ലെന്നും ഹൈക്കോടതി

കൊച്ചി: മുൻ എംഎൽഎ കെ കെ രാമചന്ദ്രൻ നായരുടെ മകന്റെ ആശ്രിത നിയമനത്തിൽ സംസ്ഥാന സർക്കാരിനെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി. നിയമനം അംഗീകരിച്ചാൽ സർക്കാരിനെ കയറൂരി വിടുന്നതിന് തുല്യമാകുമെന്നും ഹൈക്കോടതി ഓർമ്മിപ്പിച്ചു. ഇത്തരം തീരുമാനങ്ങൾ വ്യാപകമായ പിൻവാതിൽ നിയമനങ്ങൾക്ക് കാരണമാകും. പഞ്ചായത്ത് പ്രസിഡന്റിന്റെ മക്കൾക്ക് വരെ ആശ്രിതനിയമനം നൽകേണ്ടി വരും. എംഎൽഎമാരുടെ മക്കൾക്കോ ആശ്രിതർക്കോ ആശ്രിതനിയമനം നൽകാൻ പാടില്ലെന്നും ഹൈക്കോടതി നിർദേശിച്ചു.
യോഗ്യരായവർ പുറത്തുള്ളപ്പോൾ ഇത്തരക്കാർ ജോലിയിൽ പ്രവേശിക്കന്നത് സാമൂഹിക വിവേചനത്തിന് കാരണമാകുമെന്നും കോടതി ചൂണ്ടിക്കാട്ടി.