KERALA
ഫ്ലക്സ് ബോർഡിലെ ഫോട്ടോ ചെറുതായി. തൃശൂർ മേയർ സ്കൂളിലെ ചടങ്ങു ബഹിഷ്കരിച്ചു

തൃശൂർ: ഫ്ലക്സ് ബോർഡിലെ ഫോട്ടോ ചെറുതായിപ്പോയെന്ന കാരണം പറഞ്ഞ് തൃശൂർ മേയർ എം.കെ. വർഗീസ് സ്കൂളിലെ ചടങ്ങു ബഹിഷ്കരിച്ചു. പൂങ്കുന്നം സർക്കാർ ഹയർ സെക്കൻഡറി സ്കൂളിലെ വിജയദിനാചരണത്തിന്റെ ഭാഗമായി സ്ഥാപിച്ച പ്രചാരണ ബോര്‍ഡാണ് മേയറെ ചൊടിപ്പിച്ചത്.
പ്രോട്ടോക്കോള്‍ പ്രകാരം എംഎല്യെക്കാള് വലുത് മേയറാണെന്നും ഫ്ലക്സിൽ ഫോട്ടോയുടെ വലുപ്പം കുറച്ചത് ശരിയായില്ലെന്നും പ്രിന്‍സിപ്പലിനോട് പരാതി പറഞ്ഞാണ് എം.കെ. വർഗീസ് പരിപാടി ബഹിഷ്കരിച്ചത്. അദ്ദേഹം വേദിയിൽ കയറാനും കൂട്ടാക്കിയില്ല.
ഫ്ലക്സ് ബോര്‍ഡില്‍ എംഎല്‍എ പി. ബാലചന്ദ്രന്റെ ചിത്രമാണ് വലുതാക്കി വെച്ചിരുന്നത്. മേയറുടെയും എംഎല്‍എയുടെയും അഭാവത്തില്‍ സ്ഥിരം സമിതി ചെയര്മാന് എന്‍.എ. ഗോപകുമാറാണ് പരിപാടി ഉദ്ഘാടനം ചെയ്തത്.