KERALA
21 മുതല്‍ അനിശ്ചിതകാല ബസ് സമരം

തിരുവനന്തപുരം: വിദ്യാര്‍ഥികളുടെ ടിക്കറ്റ് ചാര്‍ജ് വര്‍ധനയില്‍ സര്‍ക്കാര്‍ തീരുമാനമെടുക്കാത്തതില്‍ പ്രതിഷേധിച്ച് 21 മുതല്‍ അനിശ്ചിതകാല ബസ് സമരത്തിനൊരുങ്ങി ഉടമകളുടെ സംയുക്ത സമിതി. മിനിമം ചാർജ് 12 രുപയും വിദ്യാര്‍ഥികളുടെ ടിക്കറ്റ് ചാര്‍ജ് 6 രൂപയുമാക്കണമെന്നാണ് ആവശ്യം.
10 ദിവസത്തിനകം പരിഹാരം കാണാം എന്ന ഗതാഗക മന്തിയുടെ ഉറപ്പ് നടപ്പായില്ല. വിദ്യാര്‍ഥികളുടെ യാത്രാ നിരക്ക് വര്‍ധിപ്പിക്കാതെയുള്ള ചാര്‍ജ് വര്‍ധന അംഗീകരിക്കില്ലെന്ന് സമിതി വ്യക്തമാക്കി. ഡിസംബർ 21 നകം പരിഹരിച്ചിലങ്കിൽ അനിശ്ചിതകാല സമരമെന്ന് ബസ് ഉടമ സംയുക്ത സമിതി യോഗത്തിൽ തിരുമാനിച്ചു.