Connect with us

KERALA

സര്‍ക്കാറിന്റെ നയം മനസിലാകാത ആളല്ല ഗവര്‍ണര്‍. അദ്ദേഹം ചാന്‍സലര്‍ സ്ഥാനത്ത് തുടരണം-മുഖ്യമന്ത്രി

Published

on

കണ്ണൂര്‍- ചാന്‍സലര്‍ വദവി ഗവര്‍ണര്‍ തന്നെ വഹിക്കണമെന്നും ആ സ്ഥാനത്ത് തുടര്‍ന്ന് ഉന്നത വിദ്യാഭ്യാസ മേഖലയെ ഗവര്‍ണര്‍ തന്നെ നയിക്കണമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കണ്ണൂര്‍ കലക്ടേറ്റ് ഹാളില്‍ ഗവര്‍ണര്‍ ഉയര്‍ത്തിയ വിവാദങ്ങള്‍ക്ക് വിശദമായി മറുപടി നല്‍കുകയായിരുന്നു മുഖ്യമന്ത്രി.

സംസ്ഥാനത്ത് ഒരു പുരോഗതിയും ഉണ്ടയിക്കൂടെന്ന ചിലരുടെ നിലപാടുള്ള ചിലരുണ്ട്. ഗവര്‍ണര്‍ ഒരു ഭാഗത്തും സര്‍ക്കാര്‍ മറുഭാഗത്താണെന്നും ചിലര്‍ പ്രചരിപ്പിക്കുകയാണ്. ഗവര്‍ണര്‍ തന്നെ ഒപ്പിട്ട കാലടി സര്‍വ്വകലാശാലയിലെ വി.സി നിയമനവുമായ് പിന്നീട് അദ്ദേഹത്തിന് മനംമാറ്റം ഉണ്ടായി. ഇതിന് പിന്നിലുള്ള കാരണമെന്തറിയില്ലെന്നും മുഖ്യമന്ത്രി ചൂണ്ടുക്കാട്ടി. ഇപ്പോള്‍ ഇത്തരത്തില്‍  പറയാന്‍ കാരണം ഗവര്‍ണര്‍ ചില കാര്യങ്ങള്‍ പരസ്യമായി പറഞ്ഞത് കൊണ്ടാണ്. വസ്തുതകളെന്തെന്ന് അദ്ദേഹത്തിന് അറിയാതതു കൊണ്ടാണ് ചില കാര്യങ്ങള്‍ പറഞ്ഞത്. സര്‍ക്കാറിന് ഇക്കാര്യത്തില്‍ ഒരു പിടിവാശിയുമില്ല. ഗവര്‍ണര്‍ക്ക് നിയമസഭ നല്‍കിയ ചാന്‍സലര്‍ പദവി ഉപേക്ഷിക്കരുതെന്ന് മുഖ്യമന്ത്രി ആവര്‍ത്തിച്ചു ആവശ്യപ്പെട്ടു.ഉന്നത വിദ്യാഭ്യാസ മേഖലയെ നയിക്കാന്‍ ഗവര്‍ണര്‍ തന്നെ ഈ സ്ഥാനത്ത് വേണം. ഈ അഭ്യര്‍ത്ഥന അദ്ദേഹം സ്വീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

24 മണിക്കൂര്‍ പോലും അധ്യാപന പരിചയമില്ലാതവരെപ്പോലും വി.സിയാക്കി കൊണ്ട് വന്നവരാണാണ് ഇവിടെയുള്ളത്. എന്നാല്‍ ഞങ്ങള്‍ അങ്ങിനെ ചെയ്തില്ല. അത്തരക്കാരാണ് ഇപ്പോള്‍ വ്യാകുലപ്പെടുന്നത.് ഒരു സര്‍വ്വകലാശാലയുടെ വി.സിയെ തന്നെ അന്നത്തെ ഗവര്‍ണര്‍ ഷീല ദീക്ഷിത് മാറ്റിയ കാര്യവും മുഖ്യമന്ത്രി യു.ഡി.എഫിനെ ഓര്‍മ്മിപ്പിച്ചു.ഗവര്‍ണര്‍ ഒരു കത്ത് എഴുതിയപ്പോള്‍ അത് ആദ്യത്തെ സംഭവമാണെന്ന് പറയുന്നവര്‍ തങ്ങള്‍ നിയമിച്ചവരെ തന്നെ മാറ്റിയ കാര്യം മറന്ന് പോകരുത്. വി.കെ രാമചന്ദ്രന്‍, രാജന്‍ ഗുരുക്കള്‍, ഉള്‍പ്പെടെയുള്ളവരുടെ നിയമനം രാഷ്ട്രീയ നിയമനമെന്ന് പറയുന്നത് യുക്തിക്ക് നിരക്കുന്നതല്ല. ചാന്‍സലറെന്ന നിലക്ക് അദ്ദേഹത്തിന് അദ്ദേഹത്തിന്റെ അഭിപ്രായം പറയാം. അത് രേഖപ്പെടുത്താനും അര്‍ഹതയുണ്ട്. മുഖ്യമന്ത്രിയും മന്ത്രിമാരുമല്ല ഇതെല്ലാം തീരുമാനിക്കുന്നത.് ഉന്നത വിദ്യാഭ്യാസ മേഖലയുള്‍പ്പെടെയുള്ളവയെ ചിലര്‍ പിന്നോട്ടടിപ്പിക്കുകയാണ്. ഇത് എല്ലാ മേഖലയിലും ഉണ്ട്. അവര്‍ക്ക് ഉത്തേജനം നല്‍കുന്ന രീതിയിലാണ് ഗവര്‍ണറില്‍ നിന്നുണ്ടായതെന്നും ഇതില്‍ ദുഖമുണ്ടെന്നും പിണറായി ചൂണ്ടിക്കാട്ടി.

എല്‍.ഡിഎഫ് സര്‍ക്കാറിന്റെ പ്രകടന പത്രികയില്‍ ഉന്നത വിദ്യാഭ്യാസ രംഗത്തെ ശാക്തീകരിക്കേണ്ട കാര്യങ്ങലെക്കുറിച്ച് വളരെ വിശദമായി പ്രതിപാദിച്ചിരുന്നു. വിദ്യാഭ്യാസ മേഖലയില്‍ വരുത്തേണ്ട മാറ്റത്തെക്കുറിച്ച് ഗവര്‍ണര്‍ക്കും ഒരേ അഭിപ്രായമായിരുന്നു. നയ പ്രഖ്യാപന പ്രസംഗത്തില്‍ ഗവര്‍ണര്‍ ഇക്കാര്യങ്ങളെക്കുറിച്ച് വിശദമായി സംസാരിച്ചതിന്റെ പ്രസക്ത ഭാഗങ്ങളും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ എടുത്ത് പറഞ്ഞു.ഉന്നത വിദ്യാഭ്യാസ മേഖലയുടെ അലകും പിടിയും മാറ്റാന്‍ എല്‍.ഡി.എഫ് സര്‍ക്കാര്‍ കഴളിയാവുന്ന എല്ലാ കാര്യങ്ങളും ചെയ്തു വന്നിട്ടുണ്ടെന്നും എന്നാല്‍ അത് പൂര്‍ണ്ണ വിജയം കണ്ടെന്ന് പറയാന്‍ കഴിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഉന്നത വിദ്യാഭ്യാസ മേഖലയിലെ പ്രശ്‌നങ്ങളെക്കുറിച്ച് ഡിസംബര്‍ എട്ടിന് ഗവര്‍ണര്‍ അദ്ദേഹത്തിന്റെ ഉത്കണ്ഠ സര്‍ക്കാറിനെ അറിയിച്ചിരുന്നു. ഗൗരവത്തോടെയാണ് സര്‍ക്കാര്‍ ഇതിനെ കണ്ടത.് അതേ ദിവംസ തന്നെ ചീഫ് സെക്രട്ടറിയും ധനകാര്യ വകുപ്പ് അഡീഷണല്‍ സെക്രട്ടറിയും ഗവര്‍ണറെ സന്ദര്‍ശിച്ച ു മറുപടി നല്‍കി. തുടര്‍ന്ന് ധനകാര്യ മന്ത്രിയും ചീഫ് സെക്രട്ടറിയും ധനകാര്യ അഡീഷണല്‍ സെക്രട്ടറിയും പിന്നീട് ഗവര്‍ണറെ കണ്ടു.കണ്ണൂരിലായതിനാല്‍ തനിക്ക് അദ്ദേഹത്തെ കാണാന്‍ സാധിച്ചില്ല. ഫോണിലൂടെ ബന്ധപ്പെട്ടു.യൂണിവേഴ്‌സിറ്റികളില്‍ മികവരാര്‍ന്ന അക്കാദമിക്ക് വിദഗ്ധരെ തന്നെയാണ് സര്‍ക്കാര്‍ നിയമിച്ചത.് ഇത് എല്‍.ഡി.എഫ് സര്‍ക്കാര്‍ ഭരണത്തിലിരിക്കുമ്പോള്‍ എപ്പോഴും ചെയ്യുന്ന കാര്യമാണ്. യു.ആര്‍.അനന്തമൂര്‍ത്തി, മൈക്കിള്‍ തരകന്‍, രാജന്‍ ഗുരുക്കള്‍, കെ.ടി ജയകൃഷ്ണന്‍, അന്‍വര്‍ ജഹാന്‍ ഉള്‍പ്പെടെയുള്ളവരെ ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി പറഞ്ഞു.
കണ്ണൂര്‍ വി.സിയുെട കാര്യത്തില്‍ ഗവര്‍ണര്‍ നേരത്തെ ഒപ്പിട്ട കാര്യമാണെന്നും അതിനെ പിന്നെ തള്ളിപ്പറയേണ്ട കാര്യമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ആ നിയമനം വന്നപ്പോള്‍ അദ്ദേഹം ചില സംശയങ്ങള്‍ ഉന്നയിച്ചു. അതിന് വേണ്ടി അഡ്വക്കേറ്റ് ജനറലിനോട് നിയമോപദേശ ംതേടി. പിന്നെ തള്ളിപ്പറയുന്നത് എന്തിനാണെന്നും പിണറായി ചോദിച്ചു. ഉന്നത വിദ്യാഭ്യാസ മേഖലയില്‍ സര്‍ക്കാറിന്റെ നയം മനസിലാകാത ആളല്ല ഗവര്‍ണര്‍.കാലടി സംസ്‌കൃത സര്‍വ്വകലാശാലയിലും അദ്ദേഹവംു സെര്‍ച്ച് കമ്മറ്റിയും തമ്മിലുള്ള വിഷയമാണ്. ഒറ്റ പേര് മാത്രമാണ് വി.സി സ്ഥാനത്തേക്ക് വന്നത്. എന്നാല്‍ പിന്നീട് സെര്‍ച്ച് കമ്മറ്റി ഒരു പാനല്‍ തയ്യാറാക്കിയെഹ്കിലംു ഗവര്‍ണര്‍ ഒറ്റ പേര് മാത്രം മതിയെന്ന് ആവശ്യപ്പെടുകയായിരുന്നെന്നും മുഖ്യമന്ത്രി പറഞ്ഞു. കലാമണ്ഡലം വി.സി ഗവര്‍ണര്‍ക്കെതിരെ പരാതി നല്‍കിയത് തെറ്റായിരുന്നെന്നും സര്‍ക്കാര്‍ ഇക്കാര്യത്തില്‍ അവരെ ബോധ്യപ്പെടുത്തിയെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

Continue Reading