കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തിൽ ഹെലികോപ്ടർ തകർന്നുവീണു. ഇന്ന് ഉച്ചയോടെയായിരുന്നു അപകടം. കോസ്റ്റ് ഗാർഡിന്റെ ഹെലികോപ്ടറാണ് അപകടത്തിൽപ്പെട്ടതെന്നാണ് വിവരം. പരിശീലനപ്പറക്കലിനിടെയായിരുന്നു അപകടമെന്നും ആളപായമില്ലെന്നുമാണ് അറിയുന്നത്.ഹെലികോപ്ടറിലുണ്ടായിരുന്ന മൂന്നുപേരിൽ ഒരാൾക്ക് പരിക്കേറ്റതായാണ് വിവരം. അപകടത്തെ തുടർന്ന് റൺവേ അടച്ചു.
ചെന്നൈ: ബ്രിട്ടീഷ് ഇന്റര്‍നെറ്റ് സേവനദാതാക്കളായ ‘വണ്‍ വെബി’ന്റെ 36 ഉപഗ്രഹങ്ങളുമായി ഇന്ത്യന്‍ ബഹിരാകാശ ഗവേഷണകേന്ദ്രത്തിന്റെ(ഐ.എസ്.ആര്.ഒ.) ലോഞ്ച് വെഹിക്കിള്‍ മാര്‍ക്ക് ത്രീ (എല്‍.വി.എം-3) ബഹിരാകാശത്തേക്ക് കുതിച്ചു.രാവിലെ ഒമ്പതുമണിയോടെ ശ്രീഹരിക്കോട്ടയില്‍ നിന്നാണ് വിക്ഷേപണം നടത്തിയത്. ഇന്ത്യയുടെ ഏറ്റവുംകരുത്തുറ്റ വിക്ഷേപണവാഹനമായ...
ബംഗളൂരു: ഉദ്ഘാടനം ചെയ്ത് ദിവസങ്ങൾക്കുള്ളിൽ കർണാടകയിലെ ബംഗളൂരു-മൈസൂരു എക്സ്പ്രസ് വേ കനത്ത മഴയിൽ വെള്ളത്തിനടിയിലായി. 8,480 കോടി രൂപ ചെലവഴിച്ച് നിർമ്മിച്ച പത്ത് വരി പാത വെള്ളിയാഴ്ച രാത്രി പെയ്ത ഒറ്റ മഴയിലാണ് മുങ്ങിയത്. രാമനഗര മേഖലയിലാണ് വെള്ളക്കെട്ട്...
കൊച്ചി: ബ്രഹ്മപുരം തീപ്പിടിത്തത്തില്‍ കൊച്ചി കോര്പ്പറേഷന് വന്‍തിരിച്ചടി. ദേശീയ ഹരിത ട്രിബ്യൂണല്‍ കോര്പ്പറേഷന് 100 കോടി രൂപ പിഴ ചുമത്തി. ഒരുമാസത്തിനുള്ളില്‍ പിഴയടക്കാനാണ് ഉത്തരവിൽ വ്യക്തമാക്കുന്നത്.സംസ്ഥാന ചീഫ് സെക്രട്ടറിക്ക് മുമ്പാകെ പിഴയടക്കണം. ഇത് തീപ്പിടിത്തവുമായി ബന്ധപ്പെട്ട്...
ന്യൂഡൽഹി: ബ്രഹ്മപുരം തീപിടിത്തത്തിൽ സർക്കാരിനെതിരെ വിമർശനവുമായി ദേശീയ ഹരിത ട്രൈബ്യൂണൽ. കേരളത്തിൽ മോശം ഭരണമാണെന്നും ബ്രഹ്മപുരത്ത് പുകയെരിച്ചത് സർക്കാരാണെന്നും ജസ്റ്റിസ് എ കെ ഗോയൽ അദ്ധ്യക്ഷനായ ബെഞ്ച് വിമർശിച്ചു പുകയുടെ മുഴുവൻ ഉത്തരവാദിത്തവും സർക്കാരിനാണെന്നും 500...
തിരുവനന്തപുരം: ബ്രഹ്മപുരം തീപിടിത്തത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അന്വേഷണത്തിന് പ്രത്യേക സമിതിയെ നിയോഗിച്ചു. തീപിടിത്തത്തിന്റെ കാരണമെന്ത്, കൊച്ചി കോർപറേഷന് വീഴ്ച പറ്റിയോ, ഉത്തരവാദികൾ ആരൊക്കെ എന്നതിനെക്കുറിച്ച് വിശദമായി അന്വേഷിക്കുമെന്ന് അദ്ദേഹം നിയമസഭയിൽ...
തിരുവനന്തപുരം :ചിറയിന്‍കീഴ് അഴൂരില്‍ ഓടിക്കൊണ്ടിരുന്ന കെ.എസ്.ആര്.ടി.സി. ബസിന് തീപിടിച്ചു. ബസ് പൂര്‍ണമായും കത്തിനശിച്ചു. യാത്രക്കാര്‍ക്ക് ആർക്കും പരിക്കില്ല.ആറ്റിങ്ങലില്‍നിന്ന് തിരുവനന്തപുരത്തേക്ക് വന്ന ബസിനാണ് തീപിടിച്ചത്. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെ ആയിരുന്നു അപകടം. ബസിന്റെ എന്‍ജിന്റെ ഭാഗത്തുനിന്ന്...
കൊച്ചി: ബ്രഹ്മപുരം മാലിന്യപ്ലാന്റിലെ തീപിടിത്തവുമായി ബന്ധപ്പെട്ട് ജില്ലാ കലക്ടര്‍ക്കും കൊച്ചി കോര്പറേഷന് മേയര്‍ക്കുമെതിരെ ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം. വിഷയം പരിഗണിക്കുമ്പോള്‍ ഓണ്‍ലൈനിലായിരുന്നു കലക്ടര്‍ എന്‍എസ്കെ ഉമേഷ് ഹാജരായത്. തീപ്പിടിത്തം കുട്ടിക്കളിയല്ലെന്നും കഴിഞ്ഞ പന്ത്രണ്ട് ദിവസങ്ങളായി കൊച്ചിയിലെ ജനങ്ങള്‍...
കൊച്ചി: കൊച്ചി വാഴക്കാലയിൽ ശ്വാസകോശ രോഗി മരിച്ചു. വാഴക്കാല സ്വദേശി ലോറൻസ് ജോസഫാണ് മരിച്ചത്. മരണത്തിൽ ആരോപണവുമായി ബന്ധുക്കൾ രംഗത്തെത്തി.ബ്രഹ്മപുരത്തെ മാലിന്യ പാന്റിൽ നിന്നുയരുന്ന പുക ശ്വസിച്ചതാണ് മരണകാരണമെന്ന് ബന്ധുക്കൾ ആരോപിച്ചു. കഴിഞ്ഞ ബുധനാഴ്ചയ്ക്ക് ശേഷമാണ്...
കൊച്ചി; ബ്രഹ്മപുരം മാലിന്യപ്ലാന്റിലെ തീപിടുത്തം കൊച്ചിയെ ശ്വാസം മുട്ടിക്കുന്നതിനിടെ രാത്രിയിൽ മാലിന്യനീക്കം. 40 ലോറികളിലായാണ് ജൈനവ മാലിന്യം എത്തിച്ചത്. എന്നാൽ ലോറികൾ തടഞ്ഞ നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തി.തുടർന്ന് പൊലീസ് സംരക്ഷണത്തിലാണ് ലോറികൾ പ്ലാന്റിലെത്തിച്ചത്. പ്ലാന്റിൽ തീ...