KERALA
കൊച്ചിന്‍ ഷിപ്പ് യാര്‍ഡ് ഡ്രൈഡോക്ക് രാജ്യത്തെ ഏറ്റവും മികച്ചത്

കൊച്ചി : കൊച്ചിന്‍ കപ്പല്‍ നിര്‍മാണ ശാലയിലെ 4000 കോടി പദ്ധതികളുടെ ഉദ്ഘാടനം പ്രധാനമന്ത്രി നിര്‍വഹിച്ചു. കൊച്ചി കപ്പല്‍ നിര്‍മാണ ശാലയിലെ പ്രവര്‍ത്തനങ്ങള്‍ രാജ്യാന്തര തലത്തില്‍ തന്നെ പ്രശംസനീയമാണ്. ആസാദി കി അമൃത് കാലത്തില്‍ വികസിത് ഭാരതമാകുന്നതിനുള്ള തയ്യാറെടുപ്പിലാണ് ഭാരതം. അതുകൊണ്ടുതന്നെ സമുദ്രത്തിന്റെ സമീപത്തുള്ള കൊച്ചിപോലുള്ള നഗരങ്ങളെ വികസിപ്പിക്കാനുള്ള നടപടികള്‍ക്ക് രാജ്യം ഏറെ ശ്രദ്ധചെലുത്തുന്നതായും പ്രധാന മന്ത്രി പറഞ്ഞു.
രാജ്യത്തിന്റെ പോര്‍ട്ടും വികസിപ്പിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുകയാണ്. രാജ്യത്തെ ഏറ്റവും വലിയ ഡ്രൈഡ്രോക്കാണ് കൊച്ചിന്‍ ഷിപ്പ്യാര്‍ഡിനുള്ളത്. ഐഎന്‍എസ് വിക്രാന്ത് പോലുള്ള കപ്പലുകള്‍ പിറന്നത് കൊച്ചിന്‍ ഷിപ്പ് യാര്‍ഡില്‍ നിന്നാണ്. പുതിയ പദ്ധതികള്‍ക്ക് തുടക്കമിടുന്നതോടെ ഷിപ്പ് യാര്‍ഡിന്റെ ശേഷി ഇനിയും വര്‍ധിക്കും. വന്‍കിട രാജ്യങ്ങളോട് കിടപിടിക്കുന്നവയാണ് ഇതെല്ലാം.
കഴിഞ്ഞ പത്ത് വര്‍ഷമായി സമുദ്രാതിര്‍ത്തിയിലെ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി കേന്ദ്ര സര്‍ക്കാര്‍ വളരെയേറെ ശ്രദ്ധ ചെലുത്തുന്നുണ്ട്. പാസഞ്ചര്‍, കാര്‍ഗോ ട്രാന്‍സ്‌പോര്‍ട്ടില്‍ ഈ വര്‍ഷങ്ങളില്‍ വലിയ വളര്‍ച്ചയാണ് ഉണ്ടായിട്ടുള്ളത്. കപ്പലുകളുടെ ചരക്ക് നീക്കത്തിനായി മുമ്പ് ഏറെ കെട്ടിക്കിടക്കണമായിരുന്നു. എന്നാലിപ്പോള്‍ അങ്ങിനെയല്ല. വികസിത രാജ്യങ്ങള്‍ക്ക് സമാന രീതിയിലേക്ക് രാജ്യം ഈ മേഖലയില്‍ രാജ്യം വളര്‍ന്നിട്ടുണ്ട്.
രാജ്യത്തിന്റെ തീരദേശ സാമ്പത്തിക മേഖലയിലും വന്‍ വളര്‍ച്ചയാണ് ഉണ്ടായിട്ടുള്ളത്. പുതിയ ഡ്രൈഡോക്ക് വന്നതോടെ കൊച്ചിന്‍ ഷിപ്പ് യാര്‍ഡ് രാജ്യത്തെ ഏറ്റവും വലിയ കപ്പല്‍ നന്നാക്കുന്ന കേന്ദ്രമായി മാറും. ഇതിലൂടെ കൊച്ചി, കോയമ്പത്തൂര്‍, ഈറോഡ് എന്നിവയ്‌ക്കും വളര്‍ച്ചയ്‌ക്കും. ഷിപ്പ് യാര്‍ഡ് കപ്പലുകള്‍ നിര്‍മിക്കാനും സജ്ജമാണ്. കൊച്ചി വാട്ടര്‍ മെട്രോ കൂടാതെ അയോധ്യയിലേക്കുള്ള ഇലക്ട്രിക് ഷിപ്പ് നിര്‍മിക്കുന്നതും ഇവിടെയാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു