Connect with us

Education

കുസാറ്റ് അപകടം:അധികൃതരുടെ ഭാഗത്ത് നിന്നുമുണ്ടായ ഗുരുതര വീഴ്ചയെന്ന് പൊലീസ്

Published

on

കൊച്ചി: കുസാറ്റ് അപകടത്തിന് ഇടയാക്കിയത് അധികൃതരുടെ ഭാഗത്ത് നിന്നുമുണ്ടായ ഗുരുതര വീഴ്ചയെന്ന് പൊലീസ് റിപ്പോര്‍ട്ട്. സംഗീതനിശയ്ക്ക് ആസൂത്രണമോ മുന്നൊരുക്കുമോ ഉണ്ടായില്ലെന്നും ഹൈക്കോടതിയില്‍ പൊലീസ് റിപ്പോര്‍ട്ട് നല്‍കി. എത്രപേര്‍ പരിപാടിയില്‍ പങ്കെടുക്കുമെന്ന് സംഘാടകര്‍ക്ക് തന്നെ നിശ്ചയമില്ലായിരുന്നതായും പൊലീസ് പറയുന്നു.

തൃക്കാക്കര അസി. കമ്മീഷണര്‍റാണ് ഹൈക്കോടതിയില്‍ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. കുസാറ്റ് ദുരന്തത്തില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് കെഎസ്യു നല്‍കിയ ഹര്‍ജിയിലാണ് പൊലീസ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

കൂടാതെ ഓഡിറ്റോറിയം നിര്‍മാണത്തിലെ പോരായ്മകളും ദുരന്തത്തിലേക്ക് നയിച്ചു എന്ന് പൊലീസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഹര്‍ജി ജനുവരി 18 ന് വീണ്ടും പരിഗണിക്കും.

Continue Reading