NATIONAL
ഫാസ്ടാഗ് കെവൈസി: അവസരം ഇന്നും കൂടി

ഫാസ്ടാഗ് കെവൈസി: അവസരം ഇന്നും കൂടി
ന്യൂഡല്‍ഹി: കെവൈസി നടപടി ക്രമം പൂര്‍ത്തീകരിക്കാത്ത ഫാസ്ടാഗുകള്‍ നാളെ മുതല്‍ പ്രവര്‍ത്തന രഹിതമാകും. നാളെ മുതല്‍ ഒരു വാഹനത്തിന് ഒരു ഫാസ്ടാഗ് സ്റ്റിക്കറേ അനുവദിക്കൂ. ഒരു വാഹനത്തില്‍ തന്നെ ഒന്നിലേറെ ഫാസ്ടാഗുകള്‍ ഒട്ടിക്കുന്ന രീതിയും ഒരേ ഫാസ്ടാഗ് പല വാഹനങ്ങളിലായി ഉപയോഗിക്കുന്ന പതിവും നിലവില്‍ ആശയക്കുഴപ്പമുണ്ടാക്കുന്നുണ്ട്.
സമയം നീട്ടുമോയെന്ന് വ്യക്തമല്ല. ഫാസ്ടാഗ് ഇഷ്യു ചെയ്ത ബാങ്കുകളുടെ സൈറ്റില്‍ പോയി കെവൈസി പൂര്‍ത്തിയായിട്ടുണ്ടോയെന്ന് പരിശോധിക്കണ്ടേതാണ്.
പൂര്‍ത്തിയാക്കാത്തവര്‍ക്ക് എസ്.എം.എസ്, ഇമെയില്‍ വഴി അറിയിപ്പും ലഭിക്കും.