KERALA
കെഎസ്ആർടിസി ജീവനക്കാരുടെ ശമ്പളം രണ്ടു ഗഡുക്കളായി നൽകാമെന്ന് ഹൈക്കോടതി

കൊച്ചി: കെഎസ്ആർടിസി ജീവനക്കാരുടെ ശമ്പളം രണ്ടു ഗഡുക്കളായി നൽകാമെന്ന് ഹൈക്കോടതി. ആദ്യ ഗഡു എല്ലാ മാസവും പത്താം തീയതിക്ക് മുമ്പും രണ്ടാമത്തേത് 20 -ാം തീയതിക്കും മുമ്പായി നൽകണം.
എല്ലാ മാസവും പത്താം തിയതിക്കകം മുഴുവൻ ശമ്പളവും നൽകാമെന്ന സിംഗിൾ ബെഞ്ച് ഉത്തരവ് സ്റ്റേ ചെയ്താണ് വിധി. കെഎസ്ആർടിസിയുടെ സാമ്പത്തിക സ്ഥിതി പരിഗണിച്ചാണ് നടപടി. കെഎസ്ആർടിസിയെ സംബന്ധിച്ച് ഇടക്കാല ആശ്വാസം നൽകുന്ന ഉത്തരവാണ് ഹൈക്കോതിയുടെ ഭാഗത്തുനിന്നുണ്ടായിരിക്കുന്നത്