മലപ്പുറം: സ്കൂട്ടർ നിയന്ത്രണം വിട്ട് കിണറ്റിലേയ്ക്ക് മറിഞ്ഞ് അച്ഛനും മകനും ദാരുണാന്ത്യം. മലപ്പുറം കാടാമ്പുഴയിലാണ് സംഭവം. മാറാക്കര സ്വദേശികളായ ഹുസൈൻ, മകൻ ഫാരിസ് എന്നിവരാണ് മരിച്ചത്. അപകടത്തിൽ പരിക്കേറ്റ ഇരുവരെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല....
കണ്ണൂർ :എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ പൊലീസ് കുറ്റപത്രം സമർപ്പിച്ചു. കണ്ണൂർ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. നവീൻ ബാബുവിന്റെ മരണത്തിൽ ഏക പ്രതി കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ്...
കരുനാഗപ്പള്ളി: കൊല്ലം കരുനാഗപ്പള്ളിയില്‍ കൊലക്കേസ് പ്രതിയെ വീട്ടില്‍ക്കയറി വെട്ടിക്കൊന്നു. കരുനാഗപ്പള്ളി താച്ചെയില്‍മുക്കില്‍ സന്തോഷ് ആണ് കൊല്ലപ്പെട്ടത്. പുലര്‍ച്ചെ രണ്ടേകാലോടെയാണ് സന്തോഷിനുനേരെ ആക്രമണം നടന്നത്. മുന്‍വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. വീടിനുനേരെ ബോംബെറിഞ്ഞ...
തിരുവനന്തപുരം: രാജ്യാന്തര വിമാനത്താവളത്തിലെ എമിഗ്രേഷൻ ഇന്റലിജൻസ് ബ്യൂറോ ഉദ്യോഗസ്ഥയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് കുടുംബം. സംഭവത്തിൽ വിശദമായ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് പേട്ട പൊലീസിനും ഐബിക്കും പരാതി നൽകി.പ്രണയനൈരാശ്യമാണ് ജീവനൊടുക്കാൻ കാരണമെന്നാണ് പൊലീസ് സംശയിക്കുന്നത്. ഐബിയിലെ ഉദ്യോഗസ്ഥനായ മലപ്പുറം...
റാഫ: ആശുപത്രിയിൽ ബോംബിട്ട് ഹമാസ് നേതാവിനെ വധിച്ച് ഇസ്രയേൽ. ഗാസയിലെ നസേർ ആശുപത്രിയിലാണ് ഇസ്രയേൽ ബോംബാക്രമണം നടത്തിയത്. ഹമാസ് പോളിറ്റ്ബ്യൂറോ അംഗമായ ഇസ്മായിൽ ബർഹോമാണ് വധിക്കപ്പെട്ടത്. സംഭവം ഹമാസും സ്ഥിരീകരിച്ചിട്ടുണ്ട്. ഹമാസ് തീവ്രവാദികളെ ലക്ഷ്യമാക്കിയായിരുന്നു തങ്ങളുടെ...
ഇടുക്കി’: തൊടുപുഴയിൽ കാണാതായ ആളുടെ മൃതദേഹം മാൻഹോളിൽ കണ്ടെത്തി. തൊടുപുഴ ചുങ്കം സ്വദേശി ബിജു ജോസഫിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. മൃതദേഹം പുറത്തെടുക്കാനുള്ള ശ്രമത്തിലാണ് പൊലീസ്. കേസിൽ തൊടുപുഴയിലെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ക്വട്ടേഷൻ...
കൊച്ചി: മൈസൂരുവിലെ പാരമ്പര്യ വൈദ്യൻ ഷാബ ഷെരീഫിനെ കൊലപ്പെടുത്തിയ കേസിൽ മൂന്ന് പ്രതികൾ കുറ്റക്കാർ. ഒന്നാം പ്രതി ഷൈബിൻ അഷറഫ്, രണ്ടാം പ്രതി ശിഹാബുദ്ദീൻ, ആറാം പ്രതി നിഷാദ് എന്നിവർ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. പ്രതികൾക്കുള്ള...
തിരുവനന്തപുരം: വയനാട് ദുരന്തത്തിൽ മാതാപിതാക്കളെ നഷ്ടമായ കുട്ടികൾക്ക് സംസ്ഥാന സർക്കാർ ധനസഹായം പ്രഖ്യാപിച്ചത് നിബന്ധനകൾക്ക് വിധേയമായി. മേപ്പാടി പഞ്ചായത്തിലെ മുണ്ടക്കൈ, ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിൽ മരിച്ചവരുടെ മക്കൾക്കാണ് സഹായം. ദുരന്തത്തിൽ മാതാപിതാക്കളിൽ രണ്ട് പേരെയും നഷ്ടപ്പെട്ട...
കോഴിക്കോട്: ഈങ്ങാപ്പുഴയില്‍ ഭാര്യയെ കുത്തിക്കൊന്ന യാസർ ആക്രമണസമയത്ത് ലഹരി ഉപയോഗിച്ചില്ലെന്ന് വൈദ്യപരിശോധനയില്‍ സ്ഥിരീകരണം. കോഴിക്കോട് ബീച്ച് ആശുപത്രിയില്‍ നടത്തിയ പരിശോധനയിലാണ് കൃത്യം നടത്തുന്ന സമയത്ത് ലഹരിയുടെ സാന്നിധ്യം യാസറിലുണ്ടായിരുന്നില്ലെന്ന് കണ്ടെത്തിയത്. സ്വബോധത്തോടെയാണ് പ്രതി കുറ്റത്യം നടത്തിയതെന്നാണ്...
കണ്ണൂർ: നാലുമാസം പ്രായമുള്ള കുഞ്ഞിന്റെ കൊലപാതകത്തിൽ ഞെട്ടിക്കുന്ന ‘വിവരങ്ങൾ പുറത്ത്. കുഞ്ഞിന്റെ പിതാവിന്റെ സഹോദരന്റെ മകളായ പന്ത്രണ്ടുകാരിയാണ് കൊലപാതകം നടത്തിയത്. കുട്ടി പൊലീസിനോട് കുറ്റം സമ്മതിച്ചു. കുട്ടിയെ ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുന്നിൽ ഹാജരാക്കും. തമിഴ്നാട്...